ഐപിസി ജനറല്‍ ഇലക്ഷന്‍ ഒക്ടോബര്‍ 23-ന്
കുമ്പനാട്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ജനറല്‍ എക്സിക്യൂട്ടീവ് തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 23-ന് കുമ്പനാട്ട് നടക്കും.
ആഗസ്റ്റ് 6-ന് സഭാ ആസ്ഥാനത്തു നടന്ന ജനറല്‍ കൌണ്‍സിലാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോ. സെക്രട്ടറി, ട്രഷറാര്‍ എന്നിങ്ങനെ അഞ്ച് ഔദ്യോഗിക സ്ഥാനങ്ങളെയാണ് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്.
പുതിയ കൌണ്‍സിലിലേക്കുള്ള അംഗങ്ങളെ ലോകമെങ്ങുമുള്ള ഐ.പി.സി. റീജിയനുകളില്‍ നിന്ന് ഇതിനകം തിരഞ്ഞെടുത്തു കഴിഞ്ഞു. തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ മുന്‍ ഇലക്ഷന്‍ കമ്മീഷണര്‍ ആയിരുന്ന ജി. ഐസക്കിനെ ഇലക്ഷന്‍ കമ്മീഷണറായി നിയമിക്കാനും തീരുമാനിച്ചു.
ഐപിസിയുടെ ചരിത്രത്തില്‍ ആദ്യമായി മൂന്നു പാനലുകള്‍ മത്സരിക്കുന്നു
പാനല്‍ 1 പാനല്‍ 2 പാനല്‍ 3
പ്രസിഡന്റ്
പാസ്റ്റര്‍ കെ.സി. ജോണ്‍ റവ. വത്സന്‍ ഏബ്രഹാം റവ. ബേബി വര്‍ഗീസ്
വൈ. പ്രസിഡന്റ്
പാസ്റ്റര്‍ ജോണ്‍ ശാമുവേല്‍ മരത്തിനാല്‍ പാസ്റ്റര്‍ വിത്സന്‍ ജോസഫ് പാസ്റ്റര്‍ ജോസഫ് ഏബ്രഹാം
സെക്രട്ടറി
പാസ്റ്റര്‍ ജേക്കബ് ജോണ്‍ പാസ്റ്റര്‍ സാം ജോര്‍ജ്ജ് പാസ്റ്റര്‍ തോമസ് ഫിലിപ്പ്
ജോ. സെക്രട്ടറി
പാസ്റ്റര്‍ വര്‍ഗീസ് മത്തായി പാസ്റ്റര്‍ എം.പി. ജോര്‍ജ്ജുകുട്ടി പാസ്റ്റര്‍ ജെയിംസ് ജോര്‍ജ്ജ്
ട്രഷറാര്‍
സജി പോള്‍ സണ്ണി മുളമൂട്ടില്‍ കുര്യന്‍ ജോസഫ്