ആസ്ട്രേലിയന്‍ ഇന്ത്യന്‍ പെന്തക്കോസ്തല്‍ കോണ്‍ഫ്രന്‍സ് സിഡ്നിയില്‍

Breaking News Europe

ആസ്ട്രേലിയന്‍ ഇന്ത്യന്‍ പെന്തക്കോസ്തല്‍ കോണ്‍ഫ്രന്‍സ് സിഡ്നിയില്‍
സിഡ്നി: ആസ്ട്രേലിയന്‍ ഇന്ത്യന്‍ പെന്തക്കോസ്തല്‍ കോണ്‍ഫ്രന്‍സിന്റെ എട്ടാമതു സമ്മേളനം മാര്‍ച്ച് 30-ഏപ്രില്‍ ഒന്നു വരെ സിഡ്നിയില്‍ (റെഡ്ഗം സെന്റര്‍ ‍, 2 ലെയ്ന്‍ സ്ട്രീറ്റ്, വെന്റവര്‍ത്ത് വില്ലെ) നടക്കും.

 

നാഷണല്‍ പ്രസിഡന്റ് പാസ്റ്റര്‍ തോമസ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ എബി ഏബ്രഹാം, മുഖ്യ സന്ദേശം നല്‍കും. സ്വദേശത്തും വിദേശത്തുമുള്ള മറ്റ് അഭിഷിക്ത കര്‍ത്തൃ ദാസന്മാരും പ്രസംഗിക്കും.

 

രൂഫോസ് കുര്യാക്കോസ് ഗാനങ്ങള്‍ ആലപിക്കും. ‘മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളില്‍ ഇരിക്കുന്നു’ (കൊലോ. 1:27) എന്നതാണ് ചിന്താവിഷയം.

 

ശനിയാഴ്ച രാവിലെ യുവജനങ്ങള്‍ക്കും, സഹോദരിമാര്‍ക്കും പ്രത്യേക സെക്ഷനുകളും ഉച്ചകഴിഞ്ഞ് കുട്ടികളുടെ താലന്ത് പരിശോധനയും ഉണ്ടായിരിക്കും.

 

ഞായറാഴ്ച സഭായോഗത്തോടും പൊതുയോഗത്തോടും സമ്മേളനം സമാപിക്കും. വിവിരങ്ങള്‍ക്ക പാസ്റ്റര്‍ ഏലിയാസ് ജോണ്‍ (പബ്ളിസിറ്റി കണ്‍വീനര്‍ ‍)
+61 423804644.