ഈജിപ്റ്റില്‍ 53 ചര്‍ച്ചുകള്‍ക്ക് സര്‍ക്കാര്‍ നിയമ സാധുത്വം നല്‍കുന്നു

Breaking News Middle East

ഈജിപ്റ്റില്‍ 53 ചര്‍ച്ചുകള്‍ക്ക് സര്‍ക്കാര്‍ നിയമ സാധുത്വം നല്‍കുന്നു
കെയ്റോ: ഈജിപ്റ്റില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന 53 ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് സര്‍ക്കാര്‍ നിയമസാധുത്വം നല്‍കുന്നു.

 

ചര്‍ച്ചുകള്‍ ‍, ഇതുമായി ബന്ധപ്പെട്ടിട്ടുള്ള കെട്ടിടങ്ങള്‍ എന്നിവയ്ക്കാണ് നിയമസാധുത്വം നല്‍കുന്നതായി ഫെബ്രുവരി 26-നു പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഇതേപോലെ ഈജിപ്റ്റില്‍ സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ആയിരക്കണക്കിനു ക്രൈസ്തവ ആരാധനാലയങ്ങള്‍ നിയമ സാധുത്വത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നുണ്ട്.

 

കഴിഞ്ഞ ജനുവരിയില്‍ ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ ഒരു പ്രഖ്യാപനം നടത്തിയിരുന്നു, ക്രിസ്ത്യാനികള്‍ ഔദ്യോഗികമായി അംഗീകാരമില്ലാത്ത കെട്ടിടങ്ങളില്‍ ആരാധന നടത്തുന്നുണ്ടെങ്കില്‍ അവരുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വരുന്ന പശ്ചാത്തലത്തില്‍ അവര്‍ക്ക് അംഗീകാരം നല്‍കണമെന്ന്.

 

ആയിരക്കണക്കിനു ക്രൈസ്തവ ആരാധനാലയങ്ങള്‍ ഔദ്യോഗികമായ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതിനായി ക്രൈസ്തവര്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു. സര്‍ക്കാരിന്റെ കടുത്ത നിയന്ത്രണങ്ങള്‍ക്കും മതവിവേചനങ്ങള്‍ക്കുമെതിരെ ക്രൈസ്തവര്‍ കടുത്ത നിരാശയിലാണ്.

 

ന്യൂനപക്ഷമായ ക്രൈസ്തവരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതില്‍ കാലാകാലങ്ങളില്‍ സര്‍ക്കാരുകള്‍ മടികാണിക്കുകയാണ് പതിവ്.