യേശുക്രിസ്തുവിനെ സ്വീകരിച്ചതിനു യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമം

യേശുക്രിസ്തുവിനെ സ്വീകരിച്ചതിനു യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമം

Africa Breaking News

യേശുക്രിസ്തുവിനെ സ്വീകരിച്ചതിനു യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമം

ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതിന് യുവതിയായ വീട്ടമ്മയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമം. സോമാലിയായിലെ വടക്കു പടിഞ്ഞാറന്‍ റീജനായ മുഡുഗിലെ ഒരു ഗ്രാമത്തിലെ ഫാത്തിമ (സുരക്ഷാ ഭീഷണിയുള്ളതിനാല്‍ യഥാര്‍ത്ഥ പേര് പുറത്തുവിട്ടിട്ടില്ല) 30 എന്ന യുവതിയാണ് മരണത്തില്‍നിന്നും രക്ഷപെട്ടത്.

ഫാത്തിമ കഴിഞ്ഞ ഒക്ടോബറില്‍ ഒരു ചര്‍ച്ചുമായി ബന്ധപ്പെട്ട് ക്രിസ്തീയ വിശ്വാസത്തിലേക്ക് കടന്നുവന്നിരുന്നു. അന്നു മുതല്‍ ഫാത്തിമ രഹസ്യമായി ആരാധനകളില്‍ പങ്കെടുക്കാറുണ്ടായിരുന്നു. ഭര്‍ത്താവ് അറിഞ്ഞാല്‍ പ്രശ്നമാകുമെന്ന് കരുതി വീട്ടില്‍ ആരോടും പറഞ്ഞിരുന്നില്ല.

ഡിസംബര്‍ 4-നു ഫാത്തിമ വീട്ടില്‍വച്ച് യേശുക്രിസ്തുവിനോടു പ്രാര്‍ത്ഥിക്കുന്നത് അമ്മായിയമ്മ കാണുവാനിടയായി. ഉടന്‍തന്നെ അവര്‍ ഫാത്തിമയെ ശാസിക്കുകയും അള്ളാഹുവിനോടു മാത്രമേ പ്രാര്‍ത്ഥിക്കാവുള്ളുവെന്നും ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്നത് ഇതോടെ അവസാനിപ്പിക്കണമെന്നും അല്ലായെങ്കില്‍ വീട്ടില്‍ നിന്നും പുറത്താക്കുമെന്നും ഭീഷണി മുഴക്കി.

എന്നിട്ടും ഫാത്തിമ തന്റെ വിശ്വാസ ജിവിതം ഉപേക്ഷിച്ചില്ല. ഫാത്തിമ യേശുക്രിസ്തുവിനോടു പ്രാര്‍ത്ഥിക്കുന്നതു രണ്ടു ദിവസത്തിനുശേഷം വീണ്ടും അമ്മായിയമ്മ കാണുവാനിടയായി.

വീണ്ടും പ്രശ്നമായി. ഡിസംബര്‍ 8-ന് ഞായറാഴ്ച വൈകിട്ട് 7 മണിക്ക് ഭര്‍ത്താവ് വീട്ടില്‍ എത്തിയപ്പോള്‍ ഇതേച്ചൊല്ലി വഴക്കായി. അയാള്‍ ഫാത്തിമയെ ക്രൂരമായി മര്‍ദ്ദിക്കുകയും വടികൊണ്ട് തല്ലിച്ചതയ്ക്കുകയും ചെയ്തു. അവശയായ ഫാത്തിമ അവിടെനിന്നും രക്ഷപെട്ടതിനാല്‍ ജീവന്‍ നഷ്ടമായില്ല.

പിന്നീട് തന്റെ ചര്‍ച്ചുമായി ബന്ധപ്പെട്ടു. അവരുടെ സുരക്ഷയില്‍ കഴിയുകയാണ്. ദമ്പതികള്‍ക്ക് 5-ഉം, 4-ഉം വയസുള്ള രണ്ടു കുട്ടികളുണ്ട്. താന്‍ ഉടന്‍ വീട്ടിലേക്ക് മടങ്ങിപ്പോകില്ലെന്നും പോയാല്‍ തന്റെ ഭര്‍ത്താവ് കൊല്ലുമെന്നും ഒരു മാദ്ധ്യമത്തോടു പറഞ്ഞു.

എന്തായാലും തന്റെ ക്രിസ്തീയ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും പിന്മാറില്ലെന്നും ഭര്‍ത്താവും കുടുംബവും ഞാന്‍ വിശ്വസിക്കുന്ന മാര്‍ഗ്ഗത്തിലേക്കു കടന്നു വരാന്‍ ദൈവമക്കള്‍ ശക്തമായി പ്രാര്‍ത്ഥിക്കണമെന്നും ഫാത്തിമ ആവശ്യപ്പെടുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.