ആരോഗ്യമുള്ള ഹൃദയത്തെ സംരക്ഷിക്കാം
വോകത്തെമ്പാടുമുള്ള കണക്കുകള്‍ പ്രകാരം ഏകദേശം 18 ദശലക്ഷത്തിലേറെ ജീവന്‍ ഹൃദ്രോഗം മൂലം വര്‍ഷം തോറും അപഹരിക്കപ്പെടുന്നുണ്ട്.
എന്നാല്‍ ഇതില്‍ 80 ശതമാനത്തിലേറെ തടയാനാകും. അതുകൊണ്ടുതന്നെ ഹൃദ്രോഗം എങ്ങനെ തടയാം, ഹൃദയ സംരക്ഷണം എന്നിവയെക്കുറിച്ചുള്ള ധാരണകള്‍ പ്രധാനമാണ്.
ഇതില്‍ ഭക്ഷണ രീതികള്‍ക്കും പ്രാധാന്യതയുണ്ട്. പച്ചക്കറി, പഴങ്ങള്‍ എന്നിവ ധാരാളം കഴിക്കുക. ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കുക.
വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങള്‍, ഫാസ്റ്റ് ഫുഡ് എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
അതുപോലെ അനുയോജ്യമായ വ്യായാമം ആവശ്യമാണ്. പുകവലി കുറയ്ക്കുക. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനായി ധ്യാനം, വിനോദം എന്നിവയില്‍ ഏര്‍പ്പെടുക.
ഹൃദ്രോഗ കാരണങ്ങളായ പ്രമേഹം, അമിത രക്ത സമ്മര്‍ദ്ദം, അമിത കൊളസ്ട്രോള്‍ എന്നിവ ഉണ്ടെങ്കില്‍ ഒരു ഡോക്ടറുടെ സേവനം തേടുക.
നെഞ്ചുവേദനകള്‍ പതിവായി ഉണ്ടെങ്കില്‍ പരിശോധനയ്ക്കു വിധേയരാകുക.

