യെരുശലേമിലെ സീയോന്‍ പര്‍വ്വതത്തില്‍ പുരാതന ചൈനീസ് രാജവംശത്തിന്റെ പുരാവസ്തു കണ്ടെത്തി

യെരുശലേമിലെ സീയോന്‍ പര്‍വ്വതത്തില്‍ പുരാതന ചൈനീസ് രാജവംശത്തിന്റെ പുരാവസ്തു കണ്ടെത്തി

Asia Breaking News Middle East

യെരുശലേമിലെ സീയോന്‍ പര്‍വ്വതത്തില്‍ പുരാതന ചൈനീസ് രാജവംശത്തിന്റെ പുരാവസ്തു കണ്ടെത്തി

യെരുശലേം: യെരുശലേമിലെ സീയോന്‍ പര്‍വ്വതത്തില്‍ 500 വര്‍ഷം പഴക്കമുള്ള ചൈനീസ് മിംഗ് രാജവംശത്തിന്റെ ഒരു പാത്ര അവശിഷ്ടത്തില്‍ ആലോഖനം ചെയ്ത ഒരു ഭാഗം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

ഡിസംബര്‍ 3 ചൊവ്വാഴ്ച യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിറ്റിയാണ് പാത്ര ശകലത്തിന്റെ കണ്ടെത്തല്‍ പ്രഖ്യാപിച്ചത്. ഈ ശകലത്തില്‍ ചൈനീസ് വാക്കുകള്‍ ആലേഖനം ചെയ്തിട്ടുണ്ട്.

ഞങ്ങള്‍ നിത്യ വസന്തത്തെ എന്നേക്കും കാത്തു സൂക്ഷിക്കും എന്നാണ് വാചകം. മിംഗ് രാജവംശം 1368 മുതല്‍ 1644 വരെ ചൈന ഭരിച്ചു. ചൈനീസ് ചരിത്രത്തിലെ ഒരു സുപ്രധാന കാലഘട്ടത്തെ വളരെയധികം സ്വാധീനിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്ത ഈ രാജവംശം പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ള കരകൌശല വസ്തുക്കളുടെ വികസിത ഉല്‍പ്പാദനത്തിനും പ്രസിദ്ധരായിരുന്നു.

എട്ടാം നൂറ്റാണ്ടു മുതല്‍ ചൈനയും മിഡില്‍ ഈസ്റ്റും തമ്മിലുള്ള വ്യാപാരം നടന്നിരുന്നതിനാല്‍ പാത്രം യെരുശലേമിലേക്ക് എത്തപ്പെട്ടതായിരിക്കാമെന്ന് ഐഎഎയുടെ മൈക്കല്‍ ചെര്‍നില്‍ വിശദീകരിച്ചു.

ഒമ്പതാം നൂറ്റാണ്ടിലും പത്താം നൂറ്റാണ്ടിലും യെരുശലേമിലെ റാംലെ, സഫേദ്,ടിബര്യാസ് തുടങ്ങിയ സ്ഥലങ്ങളിലും നിരവധി ചൈനീസ് പുരാവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് മണ്‍പാത്ര വിദഗ്ദ്ധന്‍ അന്ന ഡി വിന്‍സെന്റ് പറഞ്ഞത്.

1516 മുതല്‍ യെരുശലേം ഒട്ടോമന്‍ ഭരണത്തിന്‍ കീഴിലായിരുന്നു. ഓട്ടോമന്‍കാരും ചൈനക്കാരും തമ്മില്‍ തീവ്രമായ വ്യാപാര ബന്ധം പുലര്‍ത്തിയിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.