അച്ഛനാകാന്‍ പ്രാര്‍ത്ഥനയോടെ കോഴിക്കുഞ്ഞിനെ ജീവനോടെ കഴിച്ച യുവാവ് മരിച്ചു

അച്ഛനാകാന്‍ പ്രാര്‍ത്ഥനയോടെ കോഴിക്കുഞ്ഞിനെ ജീവനോടെ കഴിച്ച യുവാവ് മരിച്ചു

India

അച്ഛനാകാന്‍ പ്രാര്‍ത്ഥനയോടെ കോഴിക്കുഞ്ഞിനെ ജീവനോടെ കഴിച്ച യുവാവ് മരിച്ചു

റായ്പൂര്‍: ഛത്തീസ്ഗഢില്‍ കോഴിക്കുഞ്ഞിനെ ജീവനോടെ ഭക്ഷിച്ച യുവാവ് മരിച്ചു. സുര്‍ഗങ്ങ ജില്ലയിലെ ചാന്ദകാലാ ഗ്രാമത്തിലാണ് ആനന്ദ് യാദവ് എന്ന യുവാവ് മരിച്ചത്.

അച്ഛനാകാനുള്ള പ്രാര്‍ത്ഥനയുടെ ഭാഗമായാണ് കോഴക്കുഞ്ഞിനെ യുവാവ് ജീവനോടെ കഴിച്ചത്. പിന്നാലെ ശ്വാസതടസ്സം ഉണ്ടാകുകയും ഇയാള്‍ മരണപ്പെടുകയുമായിരുന്നു.

പോസ്റ്റുമാര്‍ട്ടത്തിനിടെ കോഴിക്കുഞ്ഞിനെ യുവാവിന്റെ തൊണ്ടയ്ക്കുള്ളില്‍ ജീവനോടെ കണ്ടെത്തിയത് ആശ്ചര്യമുണ്ടാക്കിയെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.

യുവാവ് അന്ധവിശ്വാസത്തിനു കീഴ്പ്പെട്ടാണ് കോഴിക്കുഞ്ഞിനെ ഭക്ഷിച്ചതെന്നു നാട്ടുകാര്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.