പാമ്പുകടി വിഷബാധ 2 മിനിറ്റിനുള്ളില്‍ സ്ഥിരീകരിക്കാം; പുതിയ കണ്ടുപിടിത്തവുമായി മലയാളി ഗവേഷകന്‍

പാമ്പുകടി വിഷബാധ 2 മിനിറ്റിനുള്ളില്‍ സ്ഥിരീകരിക്കാം; പുതിയ കണ്ടുപിടിത്തവുമായി മലയാളി ഗവേഷകന്‍

India

പാമ്പുകടി വിഷബാധ 2 മിനിറ്റിനുള്ളില്‍ സ്ഥിരീകരിക്കാം; പുതിയ കണ്ടുപിടിത്തവുമായി മലയാളി ഗവേഷകന്‍

ബംഗളുരു: പാമ്പുകടിയേറ്റാല്‍ മരണനിരക്കു വര്‍ദ്ധിക്കുന്ന ഇക്കാലത്ത് ഏറെ ആശ്വസമായി പുതിയ പരിശോധനാ സംവിധാനം വികസിപ്പിച്ച് മലയാളി ഗവേഷകന്‍.

പാമ്പുകടിയേറ്റയാളുടെ രക്തം പരിശോധിച്ച് രണ്ടു മിനിറ്റുകള്‍ക്കുള്ളില്‍ വിഷബാധ സ്ഥിരീകരിക്കാനാകുന്ന സ്നേക് വെനം റാപിഡ് ടെസ്റ്റ് കിറ്റ്-ന്റെ പരീക്ഷണം വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ട്.

വളരെ ലളിതമായി പരിശോധിക്കാന്‍ കഴിയുന്ന ടെസ്റ്റ് കിറ്റാണ് ബംഗ്ളുരുവിലെ ഭട്ട് ബയോടെക്കിലെ പ്രമുഖ ഗവേഷകന്‍ ഡോ, ശ്യാം ഭട്ട് വികസിപ്പിച്ച കിറ്റ് ഉടന്‍ വിപണിയിലെത്തുമെന്നാണ് സ്ഥാപനം പറയുന്നത്.

ഒരു സ്വകാര്യ ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മലയാളികൂടിയായ ഡോ. ഭട്ട് ഇക്കാര്യം വെളിപ്പെടുത്തുന്നത്. പാമ്പുകടിയേറ്റുള്ള ആയിരക്കണക്കിന് മരണങ്ങള്‍ ഇതുവഴി കുറയ്ക്കാനാകുമെന്ന് അദ്ദേഹം പറയുന്നു.

ഒരു വര്‍ഷം ലോകത്ത് ഒരു ലക്ഷം പേരാണ് പാമ്പുകടിയേറ്റു മരിക്കുന്നത്. 60 ശതമാനവും ഇന്ത്യാക്കാരാണ്. പാമ്പിന്‍ വിഷത്തിനു പ്രതിവിഷമുണ്ടെങ്കിലും പാര്‍ശ്വ ഫലങ്ങള്‍ കാരണം വിഷബാധയേറ്റു എന്നു സ്ഥിരീകരിക്കുമ്പോള്‍ മാത്രമാണ് ചികിത്സ തുടങ്ങുന്നത്.

നേരിട്ടുള്ള ടെസ്റ്റുകരള്‍ ഒന്നും ലഭ്യമല്ലാത്തതിനാല്‍ വിഷബാധയേറ്റു എന്നു സ്ഥിരീകരിക്കാന്‍ പലര്‍ക്കും കാലതാമസമുണ്ടാകുന്നു. എന്നാല്‍ എളുപ്പത്തില്‍ വിഷബാധ നിര്‍ണ്ണയം നടത്തുവാന്‍ സാദ്ധ്യമാകുന്ന സംവിധാനമാണ് പുതിയ പരിശോധനാ രീതി.

വിവിധ ആശുപത്രികളിലായി 300 രോഗികളെ ഉള്‍പ്പെടുത്തി നടത്തിയ പരീക്ഷണ കിറ്റ് 100 ശതമാനം കൃത്യത കാണിച്ചുവെന്ന് ഡോ. ഭട്ട് പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.