നാഗ്പൂരിൽ വീണ്ടും അറസ്റ്റ്
മഹാരാഷ്ട്രയിൽ സിഎസ്ഐ പുരോഹിതനും ഭാര്യയും അറസ്റ്റിൽ.
ഫാദർ സുധീർ, ഭാര്യ ജാൻസി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഫാദർ സുധീർ തിരുവനന്തപുരം സ്വദേശിയാണ്.
മറ്റ് പന്ത്രണ്ട് പേർക്കെതിരെയും കേസെടുത്തു.
ക്രിസ്തുമസ് പ്രാർത്ഥനയിൽ പങ്കെടുത്തുകൊണ്ടിരുന്ന വൈദികരെയും ഭാര്യയെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
അകാരണമായി കേസെടുത്തതിൽ സിഎസ്ഐ ബിഷപ്പ് കൗൺസിൽ അപലപിച്ചു.
വൈദികനും കുടുംബത്തിനും നിയമപരമായ പിന്തുണ നൽകുമെന്ന് CSI മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി പറഞ്ഞു.


