ചൈനയില്‍ ക്രിസ്ത്യാനികളെ കൂട്ടത്തോടെ അറസ്റ്റു ചെയ്യുന്നതായി റിപ്പോര്‍ട്ട്
ബീജിംഗ്: ചൈനയില്‍ സെജിയാങ് പ്രവിശ്യയിലെ യാങ് നഗരത്തില്‍ കുറഞ്ഞത് 12 സഭകളിലായി 1,000 ത്തിലധികം പോലീസും അര്‍ദ്ധ സൈനിക വിഭാഗങ്ങളും ചേര്‍ന്ന് ദിവസങ്ങളോളം ക്രിസ്ത്യന്‍ ആരാധനാലയങ്ങളില്‍ റെയ്ഡ് നടത്തുകയും നൂറുകണക്കിനു ആളുകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി ചൈന എയ്ഡ് എന്ന അഭിഭാഷക സംഘടന പറയുന്നു. തിങ്കളാഴ്ച പുലര്‍ച്ചയ്ക്കു മുമ്പ് ആദ്യ തടങ്കല്‍ നടപടികള്‍ നടന്നതായും, ആദ്യ രണ്ട് ദവസത്തിനുള്ളില് നൂറുകണക്കിനു ആളുകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി പറയുന്നു.
സ്വാറ്റ് സേന ചര്‍ച്ചിനു ചുറ്റുമുള്ള റോഡുകള്‍ അടച്ചുപൂട്ടി വിശ്വാസികള്‍ പ്രവേശിക്കുന്നത് വിലക്കി. ഇവിടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു. അഞ്ച് ദിവസത്തോളം പരിശോധനകള്‍ നടന്നു.
ക്രിസ്ത്യന്‍ ചര്‍ച്ചുകളില്‍ ദേശീയ പതാകകള്‍ നിര്‍ബന്ധിച്ച് സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള അവരുടെ ചെറുത്തു നില്‍പ്പും റെയ്ഡിനു ഒരു കാരണമായതായി ആരോപിക്കുന്നു.
ഡിസംബര്‍ 18-ന് ആറ് തിന്മകളുടെ ഉന്മൂലനം എന്ന പേരില്‍ യായാങ്ങില് ഒരു റാലി നടന്നു. കുറ്റകൃത്യ വിരുദ്ധ വിവരണം ശക്തിപ്പെടുത്തുന്നതിനായി പോലീസ് വാഹനങ്ങള്‍ സ്വാറ്റ് യൂണിറ്റുകള്‍, കലാപ ഓഫീസര്‍മാര്‍ എന്നിവരുടെ പരേഡ് നടത്തി.
ക്രിസ്ത്യന്‍ വീടുകള്‍ക്കു സമീപം നിലയുറപ്പിച്ച ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ക്രിസ്ത്യന്‍ നേതാക്കളെ തെറ്റ് ചെയ്തതായി പറയുവാന്‍ ആവശ്യപ്പെട്ടതായി താമസക്കാര്‍ പറയുന്നു.

