ചെറുനാരങ്ങയുടെ ഗുണങ്ങള്‍ വലിയത്
സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതു മുതല്‍ ആരോഗ്യം ശക്തിപ്പെടുത്തുന്നതിനു വരെ ചെറുനാരങ്ങാ പ്രയോജനപ്പെടുന്നു. രാവിലെ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങളെ നിര്‍വീര്യമാക്കും.
അതുമാത്രമല്ല ഏതെങ്കിലും തരത്തിലുള്ള അധിക ചേരുവകളോ, പ്രിസര്‍വേറ്റീവുകളോ ഇതില്‍ ഇല്ലാത്തതിനാല്‍ ശരീരത്തെ ആരോഗ്യദായകമാക്കുവാനും സഹായിക്കുന്നു. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചെറുനാരങ്ങയില്‍ വൈറ്റമിന്‍ സിയും, പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്.
വൈറ്റമിന്‍ മുഖത്തെ ചുളിവുകള്‍ കുറയ്ക്കുന്നതിനും ശരീരത്തിലെ വിഷാംശങ്ങള്‍ ഇല്ലാതാക്കുന്നതിലൂടെ ചര്‍മ്മം തിളങ്ങുന്നതാക്കാനും സഹായിക്കുന്നു. കൂടാതെ ജലദോഷം, ചെസ്റ്റ് ഇന്‍ഫെക്ഷന്‍ എന്നിവയെ പ്രതിരോധിക്കുന്നു. നാരങ്ങയിലടങ്ങിയ പെക്ടിന്‍ ഫൈബര്‍ വിശപ്പിനെ ശമിപ്പിക്കുന്നു. പൊട്ടാസ്യം തലച്ചോറിന്റെയും, ധമനികളുടെ പ്രവര്‍ത്തനങ്ങളേയും ഏകികരിക്കുകയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യും. നാരങ്ങാ വെള്ളം കുടിക്കുന്നതിലൂടെ കരളിനെ വിഷവിമുക്തമാക്കുന്നതിനു സഹായിക്കും.
പിത്ത രസത്തെ ഉല്‍പ്പാദിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. കണ്ണിനെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനും ശരീര ഭാരം നിയന്ത്രിക്കുന്നതിനും ശരീരത്തിലെ അസിഡിറ്റി ഇല്ലാതാക്കുന്നതിനും നാരങ്ങാവെള്ളം കുടിക്കുന്നതിലൂടെ സാധിക്കുന്നു. നാരങ്ങാനീര്, ദഹനവും, വയറ്റിലെ മറ്റു പ്രക്രീയകളും കൃത്യമായി നടക്കാനും ശരീരത്തിലെ വെള്ളത്തിന്റെയും രക്തതത്തിന്റെയും അളവ് കൃത്യമായി നിലനിര്‍ത്താനും ഉപകരിക്കുന്നു.
ചൂടാക്കിയ വെളിച്ചെണ്ണയില്‍ നാരങ്ങാ നീര് ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടിയാല്‍ താരന്‍ ശമിക്കും. തെയിലയിട്ടു തിളപ്പിച്ചാറിയ വെള്ളത്തില്‍ നാരങ്ങാ നീര് ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് മുടിയിഴകളെ തിളക്കമുള്ളതാക്കുകയും ചെയ്യുന്നു. നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളേയും പഞ്ചസാരയുടെ ആഗീരണത്തേയും വ്യവസ്ഥപ്പെടുത്തുവാന്‍ സഹായിക്കും.
നാരങ്ങാ വെള്ളത്തില്‍ പഞ്ചസാര ചേര്‍ത്താല്‍ തികച്ചും വിപരീതഫലമകും സംഭവിക്കുക. മധുരം നിര്‍ബന്ധമാണെങ്കില്‍ അല്‍പ്പം തേന്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്.