ചൈനയില്‍ പാസ്റ്റര്‍മാരേയും വിശ്വാസികളേയും അറസ്റ്റു ചെയ്തു

Breaking News Global

ചൈനയില്‍ പാസ്റ്റര്‍മാരേയും വിശ്വാസികളേയും അറസ്റ്റു ചെയ്തു
ഷിഞ്ചിയാങ്: ചൈനയില്‍ ഹൗസ് ചര്‍ച്ചില്‍പോലീസ് റെയ്ഡു നടത്തി പാസ്റ്റര്‍മാരേയും വിശ്വാസികളേയും അറസ്റ്റു ചെയ്ത് റിമാന്‍ന്‍റിലാക്കി. പടിഞ്ഞാറന്‍ ഷിഞ്ചിയാങ് റീജണിലെ ചാങ്ജി നഗരത്തിലെ ഒരു ഹൗസ് ചര്‍ച്ചില്‍ പ്രത്യേക സമ്മേളനവും, ബൈബിള്‍ പഠന ക്ലാസ്സും നടക്കവേ ഒരു ഡസന്‍ പോലീസ് ഓഫീസര്‍മാരും, പ്രാദേശിക ഭരണകൂടത്തിന്റെ ഉദയോഗസ്ഥരും എത്തി റെയ്ഡ് നടത്തുകയായിരുന്നു.

 

ഈ സമയം വിവിധ സ്ഥലങ്ങളില്‍നിന്നെത്തിയ പാസ്റ്റര്‍മാരും വിശ്വാസികളും, മറ്റു അതിഥികളുമായി 40 പേരോളം സന്നിഹിതരായിരുന്നു. ഇവരെ പോലീസ് ചോദ്യം ചെയ്യുകയും ഐഡന്റിറ്റി കാര്‍ഡുകളും മറ്റു രേഖകളും ആവശ്യപ്പെടുകയും തുടര്‍ന്നു അറസ്റ്റു ചെയ്യുകയുമായിരുന്നു.

 

നിയമ വിരുദ്ധമായി സംഘം ചേര്‍ന്നു എന്ന പേരിലാണ് കേസെടുത്തത്. അറസ്റ്റു ചെയ്തവരെ റിമാന്‍റിലാക്കിയതായി മാര്‍ച്ച് 29-നു ചൈന എയ്ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയില്‍ പുതുതായി രൂപം കൊള്ളുന്ന സഭകള്‍ക്ക് പൊതുവേ അംഗീകാരം നല്‍കാറില്ല. വിശ്വാസികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വരുന്നുവെങ്കിലും ആരാധനാ സ്ഥലങ്ങള്‍ അനുവദിച്ചു നല്‍കാത്തതിനാല്‍ വീടുകളിലോ മറ്റു രഹസ്യ കേന്ദ്രങ്ങളിലോ ആണ് ഭൂരിപക്ഷം ചെറിയ സഭകളുടെയും ആരാധനകള്‍ നടക്കുന്നത്.

Leave a Reply

Your email address will not be published.