പ്രമേഹ രോഗികള്‍ മരുന്നും, ഇഞ്ചക്ഷനും ഒഴിവാക്കി ചക്ക കഴിച്ചാല്‍ മതിയെന്നു ഗവേഷകര്‍
സിഡ്നി: നമ്മുടെ മുറ്റത്തും പറമ്പിലും പണം മുടക്കില്ലാതെ ഉണ്ടാകുന്ന ചക്കകളോട് പുതു തലമുറകള്‍ക്ക് പുച്ഛം ആണ്.
വീട്ടുകാര്‍ ഭൂരിപക്ഷം ചക്കകളും വിറ്റ് പണം വാങ്ങുന്ന രീതിയാണ് കണ്ടു വരുന്നത്. ചക്കയുടെ മഹത്വം നമ്മുടെ നാടിനറിയില്ലെങ്കില്‍ ചിന്തിക്കുക അത് മറ്റു ലോക രാജ്യങ്ങളില്‍ പ്രീയപ്പെട്ട ഭക്ഷണ പദാര്‍ത്ഥമാണെന്ന്. ആദ്യം ചക്കയുടെ ഗുണം നാം മനസ്സിലാക്കുക. ചക്ക പ്രമേഹതതിനു മികച്ച മരുന്നാണെന്ന് നേരത്തേതന്നെ വിലയിരുത്തിയിരുന്നു.
ഇത് ഊട്ടി ഉറപ്പിക്കുന്നതാണ് പുതിയ കണ്ടെത്തലുകള്‍ . കഞ്ഞിക്കോ, ചപ്പാത്തിക്കോ, പകരം ചക്കപ്പുഴുക്ക് ഉപയോഗിക്കാം എന്നു ഗവേഷകര്‍ പറയുന്നു. മാത്രമല്ല സ്ഥിരമായി ചക്കപ്പുഴുക്ക് ഉപയോഗിച്ചാല്‍ പ്രമേഹത്തിന് ഗുളികയും ഇഞ്ചക്ഷനും ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നും ഇവര്‍ പറയുന്നു. സിഡ്നി സര്‍വ്വകലാശാലയിലെ ഗ്ലൈസെമിക് ഇന്‍ഡക്സ് റിസ്ര്‍ച്ച് സര്‍വ്വീസിന്റെ ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നില്‍ .
ചോറും, ചപ്പാത്തിയും കഴിക്കുന്നതിനേക്കാള്‍ നല്ലത് ചക്ക കഴിക്കുന്നതു തന്നെയാണെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ചക്കയുടെ ഗ്ലൈസെമിക് ലോഡ് 17 ഉള്ളപ്പോള്‍ ചോറില്‍ ഇത് 29, ഗോതമ്പില്‍ 27 ഉമാണ്. എന്നാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഉപയോഗിക്കേണ്ടത് പച്ചച്ചക്കയാണ്. ഇത് പുഴുക്ക് ആയി കഴിക്കുന്നതാണ് കൂടുതല്‍ ഉത്തമം.

