യുദ്ധത്തിനിടയിലും ദശലക്ഷക്കണക്കിനു ബൈബിളുകളും സാഹിത്യങ്ങളും ഇറാനികള്‍ക്ക് എത്തിക്കാന്‍ യു.എസ്. ക്രൈസ്തവര്‍

യുദ്ധത്തിനിടയിലും ദശലക്ഷക്കണക്കിനു ബൈബിളുകളും സാഹിത്യങ്ങളും ഇറാനികള്‍ക്ക് എത്തിക്കാന്‍ യു.എസ്. ക്രൈസ്തവര്‍

Breaking News USA West Asia

യുദ്ധത്തിനിടയിലും ദശലക്ഷക്കണക്കിനു ബൈബിളുകളും സാഹിത്യങ്ങളും ഇറാനികള്‍ക്ക് എത്തിക്കാന്‍ യു.എസ്. ക്രൈസ്തവര്‍

മിഡില്‍ ഈസ്റ്റിലെ യുദ്ധം വകവെയ്ക്കാതെ ദശലക്ഷക്കണക്കിനു ബൈബിളുകളും ക്രിസ്ത്യന്‍ സാഹിത്യങ്ങളും ഇറാനിലേക്ക് എത്തിക്കാന്‍ അമേരിക്കന്‍ ചര്‍ച്ചുകളും മിഷന്‍ ഗ്രൂപ്പുകളും തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.

വ്യോമ ആക്രമണങ്ങളും അസ്ഥിരതയും അപകട സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുമ്പോഴും ഇറാനിലെ വിശ്വാസികള്‍ ഒത്തുകൂടുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ടെന്ന് പ്രാദേശിക ക്രിസ്ത്യാനികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ സാക്ഷീകരിക്കുന്നു.

അവര്‍ ഇപ്പോഴും കൂട്ടായ്മകള്‍ നടത്തുന്നുണ്ട്. ഇപ്പോഴും പ്രാര്‍ത്ഥിക്കുന്നുണ്ട്. മിഷന്‍ ബിയോണ്ട് ബോര്‍ഡേഴ്സിന്റെ പ്രസിഡന്റ് പാട്രിക് ക്ളിന്‍ പറഞ്ഞു.

സാഹചര്യങ്ങള്‍ മാറിയാല്‍ ബൈബിള്‍ വിതരണം വിപുലീകരിക്കാനുള്ള സാദ്ധ്യതയുള്ള അവസരത്തിനായി തയ്യാറെടുക്കുകയാണെന്ന് മിഷന്‍ നേതാക്കള്‍ പറഞ്ഞു.

കുട്ടികള്‍ക്കും കൌമാരക്കാര്‍ക്കുമുള്ള പതിപ്പുകള്‍ ഉള്‍പ്പെടെ പാര്‍സി ഭാഷാ ബൈബിളുകളുടെ വലിയ ശേഖരം അയയ്ക്കാന്‍ തന്റെ ഗ്രൂപ്പ് തയ്യാറാണെന്ന് ഈസ്റ്റേണ്‍ യൂറോപ്യന്‍ മിഷനിലെ ഡിര്‍ക്ക് സ്മിത്ത് പരഞ്ഞു.

ദൈവം ഇറാനെ മാറ്റി മറിക്കുകയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു ക്ളിന്‍ ഊന്നിപ്പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.