സ്വവര്‍ഗ്ഗ രതിയോട് വിടപറഞ്ഞവര്‍ കര്‍ത്താവിനെ പരസ്യമായി സാക്ഷീകരിച്ചു

സ്വവര്‍ഗ്ഗ രതിയോട് വിടപറഞ്ഞവര്‍ കര്‍ത്താവിനെ പരസ്യമായി സാക്ഷീകരിച്ചു

Breaking News Europe USA

സ്വവര്‍ഗ്ഗ രതിയോട് വിടപറഞ്ഞവര്‍ കര്‍ത്താവിനെ പരസ്യമായി സാക്ഷീകരിച്ചു
വാഷിംഗ്ടണ്‍ ‍: അമേരിക്കയില്‍ സ്വവര്‍ഗ്ഗ രതിക്കാരായി ഒരു കാലത്ത് ജീവിതം നയിച്ചവര്‍ കര്‍ത്താവായ യേശുക്രിസ്തു അവരെ സ്വതന്ത്രരാക്കിയതിനെത്തുടര്‍ന്ന് ലജ്ജിക്കാതെ പരസ്യമായി കര്‍ത്താവിന്റെ സാക്ഷികളായി വാഷിംഗ്ടണ്‍ പട്ടണത്തില്‍ അണി ചേരുകയുണ്ടായി.

മെയ് 25-ന് ശനിയാഴ്ച ഫ്രീഡം മാര്‍ച്ച് എന്ന പേരില്‍ ഫ്ളക്സ് ബാനര്‍ ഉയര്‍ത്തി യുവാക്കളും മുതിര്‍ന്നവരും അടക്കം ഒന്നിച്ച് അണി നിരന്നത് കര്‍ത്താവായ യേശുക്രിസ്തുവിന്റെ സ്നേഹവും വിശുദ്ധിയും മഹത്വവും ഉയര്‍ത്തിപ്പിടിക്കാനായിരുന്നു.

ഫ്രീഡം മാര്‍ച്ചിന്റെ സ്ഥാപകനായ ജെഫ്രി മക്കാള്‍ മേതൃത്വം നല്‍കിയ ആത്മീയ കൂട്ടായമയില്‍ സ്ത്രീകളും പുരുഷന്മാരുമടക്കം ഇരുനൂറോളം പേര്‍ പങ്കെടുത്തു. തങ്ങള്‍ പാപത്തിന്റെ അന്ധകാരത്തിലായിരുന്നു കഴിഞ്ഞത്. സ്വവര്‍ഗ്ഗ വിവാഹവും സ്വവര്‍ഗ്ഗ രതിയുമൊക്കെ തങ്ങളെ വഷളത്വത്തിലേക്കായിരുന്നു നയിച്ചത്.

ജീവിതത്തിനു മാറ്റം വരുത്തുവാന്‍ സഹായിച്ചത് യേശുക്രിസ്തുവിന്റെ അത്ഭുത കരമാണെന്ന് അവര്‍ സാക്ഷ്യം പറഞ്ഞു. തങ്ങളുടെ സാക്ഷ്യം മറ്റുള്ളവര്‍ക്കും പ്രചോദനമാകുവാന്‍ വലിയ ആവേശത്തോടെയാണ് ഏവരും പങ്കെടുത്തത്.

ബൈബിളില്‍ 1 പത്രോസ് 2:9-ല്‍ “നിങ്ങളോ അന്ധകാരത്തില്‍നിന്നും തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സല്‍ഗുണങ്ങളെ ഘോഷിപ്പാന്‍ തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയ പുരോഹിത വര്‍ഗ്ഗവും വിശുദ്ധ വംശവും സ്വന്ത ജനവും ആകുന്നു” എന്ന വാക്യം അവര്‍ തങ്ങളുടെ മുദ്രാവാക്യം പോലെ ഉയര്‍ത്തിക്കാട്ടുന്നു.

യു.എസിന്റെ തലസ്ഥാന നഗരിയില്‍ പരസ്യമായി അവര്‍ യേശുക്രിസ്തുവിനെ ഉയര്‍ത്തിക്കാട്ടി. യേശു മരിച്ചു മണ്‍മറഞ്ഞില്ല, ഉയിര്‍ത്തെഴുന്നേറ്റു ഇന്നും ജീവിക്കുന്നു എന്നു പരസ്യപ്പെടുത്തുകകൂടി ചെയ്തു. മാര്‍ച്ച് വാഷിംഗ്ടണ്‍ സ്മാരകത്തിലൂടെ എല്ലിപ്സ് ഭാഗം വഴി വൈറ്റ് ഹൌസിനു സമീപമെത്തി ക്രിസ്തീയ ഗാനങ്ങള്‍ ആലപിച്ചും ബൈബിള്‍ വാക്യം വിളിച്ചു പറഞ്ഞുമായിരുന്നു റാലി. മക്കാള്‍ പ്രസംഗിച്ചു. നിരവധി ആളുകള്‍ മാര്‍ച്ച് വീക്ഷിക്കുവാന്‍ എത്തിയിരുന്നു.