എറിത്രിയയില്‍ വ്യാപക റെയ്ഡ്, 30 ക്രൈസ്തവരെ അറസ്റ്റു ചെയ്തു

എറിത്രിയയില്‍ വ്യാപക റെയ്ഡ്, 30 ക്രൈസ്തവരെ അറസ്റ്റു ചെയ്തു

Africa Breaking News Middle East

എറിത്രിയയില്‍ വ്യാപക റെയ്ഡ്, 30 ക്രൈസ്തവരെ അറസ്റ്റു ചെയ്തു
അസ്മര: വടക്കു കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ എറിത്രിയയില്‍ ക്രൈസ്തവര്‍ക്കെതിരായ അടിച്ചമര്‍ത്തലുകള്‍ തുടരുന്നു.

വിശ്വാസികളുടെ പ്രാര്‍ത്ഥനാ യോഗങ്ങളില്‍ നടത്തിയ റെയ്ഡിനെത്തുടര്‍ന്ന് 30 വിശ്വാസികളെ അറസ്റ്റു ചെയ്തു. രാജ്യ തലസ്ഥാനമായ അസ്മരായില്‍ വ്യത്യസ്തമായ 3 സ്ഥലങ്ങളില്‍ കര്‍ത്താവിനെ ആരാധിക്കാനായി കൂടിവന്നവരെ പോലീസ് റെയ്ഡു ചെയ്താണ് അറസ്റ്റു ചെയ്തത്.

അസ്മരയില്‍ത്തന്നെ കഴിഞ്ഞ മെയ് മാസം 10-ന് തിമിനായി ഏരിയായില്‍ നിന്ന് 141 ക്രൈസ്തവരെ അറസ്റ്റു ചെയ്തിരുന്നു. ഇതില്‍ 104 പേര്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളും 23 പുരുഷന്മാരും 14 പേര്‍ കൊച്ചു കുട്ടികളുമാണ്.

ഇവര്‍ ഒരു ആത്മീയ കൂട്ടായ്മയില്‍ പങ്കെടുക്കുമ്പോഴായിരുന്നു റെയ്ഡ്. അറസ്റ്റു ചെയ്യപ്പെടുന്നവരില്‍ ഭൂരിഭാഗവും പെന്തക്കോസ്തു വിശ്വാസികളാണ്. നൂറുകണക്കിനു വിശ്വാസികള്‍ തടവില്‍ കഴിയുകയാണ്.