സ്വര്‍ഗ്ഗ രതി പാപമാണെന്നു പ്രസംഗിച്ച പാസ്റ്ററെ അറസ്റ്റു ചെയ്തു

Breaking News Europe

സ്വര്‍ഗ്ഗ രതി പാപമാണെന്നു പ്രസംഗിച്ച പാസ്റ്ററെ അറസ്റ്റു ചെയ്തു
ടൊറോന്റോ: കാനഡയില്‍ സ്വര്‍ഗ്ഗ രതിക്കാരുടെ ഇടയില്‍ സുവിശേഷം പ്രസംഗിച്ച പാസ്റ്ററെ പോലീസ് അറസ്റ്റു ചെയ്തു.

സ്വര്‍ഗ്ഗ രതിക്കാര്‍ കൂടുതലായി താമസിക്കുന്ന ഗ്രാമത്തില്‍ യേശുക്രസിതുവിന്റെ സുവിശേഷം ശക്തമായി പ്രസംഗിച്ച ക്രൈസ്റ്റ് ഫോര്‍ഗിവ്നസ്സ് മിനിസ്ട്രീസ് പ്രസിഡന്റും തെരുവു പ്രസംഗകനുമായ പാസ്റ്റര്‍ ഡേവിഡ് ലൈബറിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ജൂണ്‍ 4-ന് പാസ്റ്റര്‍ ഡേവിഡും തന്റെ ടീം അംഗങ്ങളും തന്റെ ജന്മ നാടിന്റെ അയല്‍ സ്ഥലമായ ചര്‍ച്ച് വെല്ലസ്സി ഗ്രാമത്തിലെത്തി മെഗാഫോണിലൂടെ തെരുവില്‍ സുവിശേഷം പ്രസംഗിച്ചു.

സ്വര്‍ഗ്ഗരതി പാപമാണെന്നും ദൈവം വെറുക്കുന്ന ഈ ദുഷ്പ്രവര്‍ത്തി ചെയ്യുന്നവര്‍ക്ക് നരകമാണ് ഒരുക്കിയിട്ടുള്ളതെന്നും എത്രയും പെട്ടന്ന് നിങ്ങളുടെ പാപം ഏറ്റു പറഞ്ഞ് കര്‍ത്താവായ യേശുക്രിസ്തുവിങ്കലേക്കു മടങ്ങിവരണമെന്നും, യേശുക്രിസ്തു നിങ്ങളെ സ്നേഹിക്കുന്നു, അവന്‍ നിങ്ങളോടു ക്ഷമിക്കുമെന്നും ദീര്‍ഘനേരം പ്രസംഗിച്ചു.

ഈ പ്രസംഗം അവിടെ കൂടി വന്നവരും യാത്രക്കാരും ശ്രദ്ധിച്ചു. എന്നാല്‍ പ്രസംഗം ഇഷ്ടപ്പെടാത്ത സ്വര്‍ഗ്ഗ രതിക്കാര്‍ പാസ്റ്റര്‍ ഡേവിഡിനെയും സഹപ്രവര്‍ത്തകരെയും വളഞ്ഞുവെച്ചു ചോദ്യം ചെയ്യുകയും കയ്യേറ്റത്തിനു ശ്രമിക്കുകയും ചെയ്തു.

വിവരം അറിഞ്ഞെത്തിയ പോലീസ് പാസ്റ്ററെ അറസ്റ്റു ചെയ്തുകൊണ്ടുപോയി. പാസ്റ്റര്‍ പൊതു സമൂഹത്തിന്റെ സമാധാന അന്തരീക്ഷത്തിനു ആഘാതമുണ്ടാക്കിയെന്നും സമൂഹത്തിനു വെറുപ്പുണ്ടാക്കുന്ന തരക്തില്‍ പ്രസംഗിച്ചുവെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്.

പാസ്റ്റര്‍ ഡേവിഡ് ടൊറോന്റോയിലെ 22 ജില്ലകളില്‍ തുടര്‍ച്ചയായി സുവിശേഷ പ്രസംഗം നടത്തി വരികയായിരുന്നു. പ്രധാനമായും തെരുവുകളിലും പൊതു സ്ഥലങ്ങളിലും നിന്നുകൊണ്ടാണ് സുവിശേഷം പ്രസംഗിക്കുന്നത്. ഇത്തരത്തില്‍ കഴിഞ്ഞ 22 വര്‍ഷമായി സുവിശേഷ പ്രസംഗകനായിരിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പാസ്റ്റര്‍ ഡേവിഡ് ലണ്ടന്‍ നഗരത്തില്‍നിന്നുകൊണ്ട് സ്വവര്‍ഗ്ഗ രതിക്കാര്‍ക്കെതിരെ പ്രസംഗിച്ചതിനു ലണ്ടന്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഒരു ദിവസം ജയിലില്‍ കിടന്നതിനുശേഷം മോചിപ്പിക്കുകയുണ്ടായി.