വധശ്രമത്തില്‍നിന്നും തന്റെ ജീവന്‍ രക്ഷിച്ചതിനു ട്രംപ് ദൈവത്തെ സ്തുതിച്ചു

വധശ്രമത്തില്‍നിന്നും തന്റെ ജീവന്‍ രക്ഷിച്ചതിനു ട്രംപ് ദൈവത്തെ സ്തുതിച്ചു

Breaking News USA

ദൈവം മാത്രം: വധശ്രമത്തില്‍നിന്നും തന്റെ ജീവന്‍ രക്ഷിച്ചതിനു ട്രംപ് ദൈവത്തെ സ്തുതിച്ചു
ശനിയാഴ്ച നടന്ന വധ ശ്രമത്തിനുശേഷം തന്റെ ജീവന്‍ രക്ഷിച്ചതിനു ദൈവത്തെ സ്തുതിച്ച് മുന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അവിശ്വസനീയമായത് സംഭവിക്കുന്നതില്‍ നിന്ന് ദൈവം മാത്രമാണ് തടഞ്ഞത്.

നിങ്ങളുടെ ചിന്തകള്‍ക്കും പ്രാര്‍ത്ഥനയ്ക്കും എല്ലാവര്‍ക്കും നന്ദി. നമ്മള്‍ ഭയപ്പെടേണ്ടതില്ല. പകരം നമ്മുടെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുകയും ദുഷ്ടതയ്ക്കെതിരെ പ്രതികരിക്കുകയും ചെയ്യുക.

നമ്മുടെ സ്നേഹം മറ്റ് ഇരകളോടും അവരുടെ കുടുംബാംഗങ്ങളോടും ഉണ്ടായിരിക്കട്ടെ. മുറിവേറ്റവര്‍ സുഖം പ്രാപിക്കാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. അത്രയും ക്രൂരമായി കൊല്ലപ്പെട്ട (പ്രതിയുടെ) ഓര്‍മ്മകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു.

ഈ നിമിഷത്തില്‍ നമ്മള്‍ ഐക്യത്തോടെ നില്‍ക്കുകയും അമേരിക്കക്കാരെന്ന നിലയില്‍ നമ്മുടെ യഥാര്‍ത്ഥ സ്വഭാവം കാണിക്കുകയും ശക്തവും നിശ്ചയദാര്‍ഢ്യമുള്ളവരായി തുടരുകയും തിന്മയെ ജയിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യേണ്ടത് എന്നെത്താക്കാളും പ്രധാനമാണ്. ട്രംപ് പറഞ്ഞു.

പെന്‍സില്‍വാനിയയിലെ ബട്ട്ലറില്‍ ബെഥേല്‍ പാര്‍ക്കില്‍ നിന്നുള്ള 20 കാരനായ തോമസ് മാത്യു ക്രൂക്സ് എന്നയാളാണ് വെടിവെച്ചതെന്നു തിരിച്ചറിഞ്ഞു. ഏകദേശം 130 മീറ്റര്‍ അകലെനിന്ന് ഒരു മേല്‍ക്കൂരയില്‍നിന്ന് ഇയാള്‍ ട്രംപിനുനേരെ വെടിവെയ്ക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.

ക്രൂക്ക്സ് ഒരു രജിസ്റ്റര്‍ ചെയ്ത റിപ്പബ്ളിക്കന്‍ ആയിരുന്നു. ആക്രമണത്തിന്റെ ലക്ഷ്യം വ്യക്തമല്ല. പ്രതിയുടെ എആര്‍ 15 സെമി ഓട്ടോമാറ്റിക് റൈഫിളും റാലിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന ക്രൂക്സിന്റെ വാഹനത്തില്‍നിന്ന് സ്ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. എഫ്ബിഐ അറിയിച്ചു.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നരയോടെയാണ് ഒരു പ്രസംഗ വേദിയില്‍ പ്രസംഗിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ ട്രംപിനു വെടിയേറ്റത്. വെടി മുഖത്തു പരിക്കേറ്റു ചോര വാര്‍ന്നു. അക്രമിയുടെ വെടിവെയ്പില്‍ മറ്റൊരാള്‍ കൊല്ലപ്പെട്ടു.

രണ്ടു പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. അക്രമിയെ സുരക്ഷാ സേന വെടിവെച്ചു കൊല്ലുകയായിരുന്നു. വെടിവെയ്പില്‍ പരിക്കേറ്റ ട്രംപ് ആശുപത്രി വിട്ടതായി പെന്‍സില്‍വാനിയ ഗവര്‍ണര്‍ അറിയിച്ചു.

പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ അടുത്തയാഴ്ച നടക്കുന്ന റിപ്പബ്ളിക്കന്‍ നാഷണല്‍ കണ്‍വന്‍ഷനില്‍ ട്രംപ് പങ്കെടുക്കുന്നതില്‍ മാറ്റമില്ലെന്ന് അദ്ദേഹത്തിന്റെ പ്രചാരണ വിഭാഗം അറിയിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.