യുക്രൈന്‍ അധിനിവേശത്തെ വിശുദ്ധ യുദ്ധമായി പ്രഖ്യാപിച്ച് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍

യുക്രൈന്‍ അധിനിവേശത്തെ വിശുദ്ധ യുദ്ധമായി പ്രഖ്യാപിച്ച് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍

Breaking News Europe

യുക്രൈന്‍ അധിനിവേശത്തെ വിശുദ്ധ യുദ്ധമായി പ്രഖ്യാപിച്ച് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍

മോസ്ക്കോ: യുക്രൈനില്‍ റഷ്യ നടത്തിയ അധിനിവേശത്തെ വിശുദ്ധ യുദ്ധമായി മുദ്ര കുത്തി റഷ്യന്‍ ഓര്‍ത്തോഡ്ക്സ് ചര്‍ച്ച് പാത്രിയാര്‍ക്കീസ് കിറില്‍.

മാര്‍ച്ച് 27-ന് മോസ്ക്കോയിലെ കത്തീഡ്രല്‍ ഓഫ് ക്രൈസ്റ്റ് ദി സേവിയറില്‍ നടന്ന സിനഡല്‍ കോണ്‍ഗ്രസില്‍ പാത്രിയര്‍ക്കീസ് കിറില്‍ അദ്ധ്യക്ഷനായിരുന്നു.

റഷ്യയുടെ ലെജിസ്ളേറ്റീവ് ബോഡികളെ അഭിസംബോധന ചെയ്ത പ്രസംഗത്തിലാണ് യുക്രൈനില്‍ റഷ്യ നടത്തിയ അധിനിവേശത്തിന് ആത്മീക പരിവേഷം നല്‍കിയത്.

കോണ്‍ഗ്രസിന്റെ ഡിക്രിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്ന വേള്‍ഡ് റഷ്യന്‍ പീപ്പിള്‍സ് കൌണ്‍സില്‍ പ്രസിഡന്റുകൂടിയായ കിറില്‍ ക്രിമിനല്‍ ക്വീവ് ഭരണകൂടത്തിനും (യുക്രൈന്റെ ഭരണകേന്ദ്രം) സാത്താനിസത്തിനും എതിരായ റഷ്യുടെ പോരാട്ടത്തിലെ ഒരു സുപ്രധാന നിമിഷമായി ഈ പ്രഖ്യാപനം യുദ്ധത്തെ രൂപപ്പെടുത്തുന്നു.

അതിനെ പ്രത്യേക സൈനിക പ്രവര്‍ത്തനം എന്നു വിളിക്കുന്നു.

2022 ല്‍ ആരംഭിച്ച യുക്രൈനിലെ യുദ്ധത്തെ റഷ്യയുടെ ഐക്യം സംരക്ഷിക്കുന്നതിനുള്ള ഒരു ആത്മീക കുരിശു യുദ്ധമായി അവതരിപ്പിക്കുന്നു.

റഷ്യയെ പാശ്ചാത്യ അധിനിവേശത്തിനെതിരായ സംരക്ഷകനായി ചിത്രീകരിക്കുന്നു. റഷ്യയുടെ നിലവിലെ അതിര്‍ത്തികള്‍ക്കപ്പുറമുള്ള ആത്മീയവും സാംസ്ക്കാരികവുമായ പ്രാധാന്യം ഊന്നിപ്പറയുന്ന റഷ്യന്‍ ലോകം എന്ന ആശയം ഡിക്രി വിശദീകരിക്കുന്നു.

ബെലാറസുകാരെയും യുക്രൈന്‍കാരെയും റഷ്യന്‍ ഉപജാതികളായി സ്വാംശീകരിക്കാന്‍ ഇത് നിര്‍ദ്ദേശിക്കുന്നു. റഷ്യയുടെ അധിനിവേശത്തെക്കുറിച്ച് തുടക്കത്തില്‍ മടിച്ചുനിന്ന പാത്രിയര്‍ക്കീസ് കിറില്‍ യുക്രൈനെയും പാശ്ചാത്യ രാജ്യങ്ങളെയും ക്രമേണ അപലപിച്ചു.

കിറിലിന്റെ പുതിയ പ്രസ്താവനയില്‍ ലോകത്തിന്റെ വിവിധയിടങ്ങളിലെ പ്രമുഖ ക്രൈസ്തവ നേതാക്കളും പണ്ഡിതരും വിമര്‍ശിക്കുകയുണ്ടായി.