ആംബുലന്‍സ് കിട്ടിയില്ല; കോവിഡ് ബാധിച്ച് മരിച്ച അമ്മയുടെ ജഡം കൊണ്ടു പോയത് ബൈക്കിലിരുത്തി
ശ്രീകാകുളം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
ആംബുലന്‍സ് കിട്ടാത്തതിനെത്തുടര്‍ന്ന് മകനും മരുമകനും ചേര്‍ന്ന് മൃതദേഹം സംസ്ക്കരിക്കാന്‍ ശ്മശാനത്തിലേക്കു കൊണ്ടുപോയത് ബൈക്കില്‍ ഇരുത്തി.
ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തായിരുന്നു ദാരുണമായ ഈ സംഭവം. അന്‍പതുകാരിയായ വീട്ടമ്മ കോവിഡ് ലക്ഷണങ്ങളോടെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാല്‍ വൈകാതെ മരണപ്പെട്ടു. ശ്രീകാകുളത്തെ മണ്ഡസ മണ്ഡല് ഗ്രാമവാസിയായ വീട്ടമ്മയുടെ ജഡമാണ് സംസ്ക്കരിക്കാനായി കൊണ്ടുപോയത്.


Comments are closed.