ആരോഗ്യ സുരക്ഷാ കാരണങ്ങളാല്‍ 4000 ത്തിലധികം ചര്‍ച്ചുകള്‍ അധികൃതര്‍ അടച്ചു
ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള രാഷ്ട്രമായ റുവാണ്ടയിലെ അധികാരികള്‍ കഴിഞ്ഞ മാസത്തില്‍ 4000 ത്തിലധികം ചെറിയ ചര്‍ച്ചുകള്‍ അടച്ചു പൂട്ടി.
അവ ആരോഗ്യ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന കാരണത്താലാണെന്ന് ബിബിസി ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു. അടച്ചു പൂട്ടല്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് പെന്തക്കോസ്തു സഭകളെയാണ്. 427 കൂട്ടായ്മകള്‍ ഗുഹകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
. ഇത്തരത്തിലുള്ള ആദ്യത്തെ വലിയ അടിച്ചമര്‍ത്തലില്‍, ആരാധനാലയങ്ങളുടെ വ്യാപനം നിയന്ത്രിക്കുന്നതിനും അവ സുരക്ഷിതമായും ഉച്ചത്തിലുള്ള ഓഡിയോ സിസ്റ്റങ്ങള്‍ക്കായി സൌണ്ട് പ്രൂഫിംഗ് സഹിതം പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമായി 2019-ല്‍ പാസ്സാക്കിയ നിയമ നിര്‍മ്മാണത്തെ തുടര്‍ന്നാണ് അടച്ചു പൂട്ടല്‍.
ഒരു സഭ ആരംഭിക്കുന്നതിനു മുമ്പ് പ്രബോധകര്‍ക്ക് ഔപചാരികമായ ദൈവശാസ്ത്ര പരിശീലനം ഉണ്ടായിരിക്കണണെന്നും നിയമം അനുശാസിക്കുന്നു.
അടച്ചുപൂട്ടലിനെക്കുറിച്ച് അഭിപ്രായപ്പെട്ട പ്രാദേശിക സര്‍ക്കാര്‍ മന്ത്രി ജിന്‍ ക്ളോഡ് മുസാബിമാന സംസ്ഥാന മാധ്യമങ്ങളോടു പറഞ്ഞു. ആളുകള്‍ പ്രാര്‍ത്ഥിക്കുന്നതില്‍നിന്നു തടയാനല്ല, മറിച്ച് വിശ്വാസികളുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കാനാണ് ഇത് ചെയ്യുന്നത്.
സമീപ വര്‍ഷങ്ങളില്‍ പാസ്സാക്കിയ നിയമ നിര്‍മ്മാണം പൊതു സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രത്യക്ഷത്തില്‍ ഉദ്യോഗസ്ഥ സങ്കീര്‍ണ്ണതകളാല്‍ മത സംഘടനകളെ കയറ്റിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ ഓപ്പണ്‍ ഡോര്‍സ് പറഞ്ഞു.
ഈ നിയന്ത്രണങ്ങളുടെ എല്ലാ സ്വഭാവവും ആരാധനാലയങ്ങള്‍ വന്‍ തോതില്‍ അടച്ചു പൂട്ടലിലേക്ക് നയിച്ചു. കൂടാതെ മത നേതാക്കളെ അവരുടെ വിദ്യാഭ്യാസ യോഗ്യതകളെ അടിസ്ഥാനമാക്കി പരിശോധിക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചു. ഓപ്പണ്‍ ഡോര്‍സ് കൂട്ടിച്ചേര്‍ത്തു.
മധ്യ ആഫ്രിക്കന്‍ രാഷ്ട്രമായ റുവാണ്ടയില്‍ 93.8 ശതമാനവും ക്രിസ്ത്യാനികളാണ്. 43.7 ശതമാനം കത്തോലിക്കരാണ്.
ബാക്കിയുള്ളവര്‍ പ്രൊട്ടസ്റ്റന്റുകാരുമാണ്. ഇതില്‍ നല്ലൊരു വിഭാഗം പെന്തക്കോസ്തുകാരാണ്. മുസ്ളീങ്ങള്‍ 2 ശതമാനം മാത്രമാണ്.