ഇന്ത്യയില്‍ തൊഴില്‍ ഇല്ലായ്മ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
ന്യൂഡെല്‍ഹി: ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ 11 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 5.5 ശതമാനത്തില്‍ എത്തിയതായി കേന്ദ്ര പൊതുഭരണ മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് അഥവാ എന്‍എസ്ഒ പുറത്തുവിട്ട ഏറ്റവും പുതിയ പ്രതിമാസ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.
2026 മെയ് മാസത്തെ പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വ്വേ പ്രകാരമുള്ള കണക്കാണിത്. ഏപ്രില്‍ മാസത്തില്‍ ഈ നിരക്ക് 5.2 ശതമാനമായിരുന്നു.
നിശ്ചിത ദിവസത്തില്‍ ജോലി ചെയ്യുന്ന വ്യക്തികളുടെ എണ്ണം കാണിക്കുന്ന തൊഴിലാളി ജനസംഖ്യാ അനുപാതം ഏപ്രിലില്‍ 52.2 ശതമാനമായിരുന്നു. മെയ് മാസത്തില്‍ 11 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 51.4 ശതമാനമായി കുറഞ്ഞു.

