മരുന്നുകള്‍ കൊണ്ടുവരാനും കൊണ്ടുപോകാനും ഇനി മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി

മരുന്നുകള്‍ കൊണ്ടുവരാനും കൊണ്ടുപോകാനും ഇനി മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി

Breaking News Middle East

സൌദിയിലേക്ക് മരുന്നുകള്‍ കൊണ്ടുവരാനും കൊണ്ടുപോകാനും ഇനി മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി

സൌദി അറേബ്യയിലേക്ക് കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതുമായ മരുന്നുകള്‍ക്ക് മുന്‍കൂര്‍ അനുമതി വേണമെന്ന നിയമം പ്രാബല്യത്തിലായി.ഇനി മുതല്‍ ഉറക്ക ഗുളികകള്‍ മറ്റു മാനസിക രോഗങ്ങളുമായി ബന്ധപ്പെട്ട മരുന്നുകള്‍ എന്നിവയ്ക്ക് ക്ളിയറന്‍സ് ആവശ്യമാണെന്ന് ജനറല്‍ അതോറിട്ടി ഫോര്‍ പോര്‍ട്ട്സ് അറിയിച്ചു.

സൌദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിട്ടിയുടെ സര്‍ക്കുലര്‍ പ്രകാരം രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലും നിയന്ത്രണ നടപടികള്‍ ഏകീകരിക്കുന്നതിനും സുരക്ഷിതമായ നടപടിക്രമങ്ങള്‍ ഉറപ്പാക്കുന്നതിനുമാണ് പുതിയ തീരുമാനം.

രോഗികളോ അവരുടെ കൂടെയുള്ളവരോ ജനറല്‍ അതോറിട്ടി ഫോര്‍ ഫുഡ് ആന്‍ഡ് ഡ്രഗ് നിയന്ത്രണമേര്‍പ്പെടുത്തിയ മരുന്നുകള്‍ കൈവശമുണ്ടെങ്കില്‍ അറിയിക്കണം.

യാത്രാ തീയതിക്കു മുമ്പ് ആവശ്യമായ ക്ളിയറന്‍സ് നേടുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മരുന്നുകള്‍ കൊണ്ടുപോകാവുന്നതാണ്. അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ റസ്ട്രിക്റ്റഡ് ഡ്രഗ്സ് സിസ്റ്റം എന്ന ഇലക്ട്രോണിക് പ്ളാറ്റ്ഫോം വഴിയാണ് സമര്‍പ്പിക്കേണ്ടത്.

ഇതിനായി യാത്രികര്‍ ഒരു അക്കൌണ്ട് സൃഷ്ടിക്കുകയും ആവശ്യമായ വിവരങ്ങള്‍ നല്‍കി കുറിപ്പടി, മെഡിക്കല്‍ റിപ്പോര്‍ട്ട്, മരുന്നിന്റെ ഫോട്ടോ, തിരിച്ചറിയല്‍ രേഖ അടങ്ങിയവ സമര്‍പ്പിക്കുകയും വേണം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.