അമിതമായ പഞ്ചസാരയുടെ ഉപയോഗം നടുവേദനക്കാര്‍ക്ക് കൂടുതല്‍ ദോഷകരം

അമിതമായ പഞ്ചസാരയുടെ ഉപയോഗം നടുവേദനക്കാര്‍ക്ക് കൂടുതല്‍ ദോഷകരം

Health

അമിതമായ പഞ്ചസാരയുടെ ഉപയോഗം നടുവേദനക്കാര്‍ക്ക് കൂടുതല്‍ ദോഷകരം

പഞ്ചസാരയുടെ ഉപയോഗം നാം അറിഞ്ഞോ അറിയാതെയോ അമിതമാകാറുണ്ട്. ഇത് ശരീരത്തിനു വളരെയധികം ദോഷം ചെയ്യും എന്നറിയാമെങ്കിലും നാം പലപ്പേഴും അവഗണിക്കുകയാണ് പതിവ്.

പഞ്ചസാരയുടെ അളവിലുണ്ടാകുന്ന വ്യതിയാനം ശരീരത്തിന്റെ ഊര്‍ജ്ജനിലയെ ബാധിക്കുകയും പൊണ്ണത്തടി, പ്രമേഹം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും.

എന്നാല്‍ ഇവ രണ്ടും മാത്രമല്ല, മറ്റു പല രോഗങ്ങള്‍ക്കും പഞ്ചസാരയുടെ അമിത ഉപയോഗം കാരണമാകുന്നതായീ കണ്ടെത്തിയിട്ടുണ്ട്. ഇന്ന് നടുവേദന എന്ന രോഗം ഉള്ളവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഇല്ലിനോയ്സ് ബാക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ന്യൂറോ സര്‍ജന്‍ ഡോ. ജെഫ് വിന്റര്‍ഹൈമര്‍ പറയുന്നത് അമിതമായ പഞ്ചസാരയുടെ ഉപയോഗം നടുവേദനയുള്ള വ്യക്തികളില്‍ കൂടുതല്‍ ദോഷകരമാകുമെന്നാണ്.

പഞ്ചസാരകളടങ്ങിയ ഭക്ഷണ ക്രമം ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും പൊണ്ണത്തടിക്കും കാരണമാകുന്നു. ഇത് നട്ടെല്ലിന് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുകയും ശരീരഭാരം കൂട്ടുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറയുന്നു.

ഉയര്‍ന്ന അളവില്‍ പഞ്ചസാര കഴിക്കുന്നത് വിട്ടുമാറാത്ത ശരീരവീക്കത്തിന് കാരണമാകുമെന്നും ഇത് വേദനയും അസ്വസ്ഥതയും വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം സോഷ്യല്‍ മീഡിയായില്‍ കുറിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.