യേശു ലെഗ്യോന്‍ ബാധിച്ചയാളെ സൌഖ്യമാക്കിയപ്പോള്‍ പന്നികള്‍ കടുന്തൂക്കത്തിലൂടെ ചാടിയ സ്ഥലം ഗവേഷകര്‍ കണ്ടെത്തി
ബൈബിള്‍ പ്രസ്താവിച്ചിരിക്കുന്ന യേശുക്രിസ്തുവിന്റെ അത്ഭുത പ്രവര്‍ത്തികള്‍ നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോഴും സുവിശേഷത്തിന്റെ ചരിത്ര പ്രാധാന്യം ഇന്നും പ്രസക്തി നഷ്ടപ്പെടുത്താതെ ഇരിക്കുന്നത് അതിന് ഇപ്പോള്‍ ശാസ്ത്രത്തിന്റെ പിന്‍ബലം കൂടിയാകുമ്പോള്‍ അവിശ്വാസികളായ ജനത്തിനും കൂടി വിശ്വാസിക്കുവാന്‍ തരത്തില്‍ ഗവേഷകര്‍ വെളിച്ചം പകര്‍ന്നു തന്നിരിക്കുകയാണ്.
മര്‍ക്കോസിന്റെ സുവിശേഷം 5-മത്തെ അദ്ധ്യായത്തില്‍ പ്രതിപാദിച്ചിരിക്കുന്ന പ്രകാരം യേശു ഗലീല കടലിന്റെ അക്കരെ ഗെദര ദേശത്ത് എത്തിയപ്പോള്‍ അശുദ്ധാത്മാവ് ബാധിച്ച മനുഷ്യനെ സൌഖ്യമാക്കിയ സംഭവം രേഖപ്പെടുത്തിയിരിക്കുന്നു.
കഥയില്‍ ലെഗ്യോന്‍ ബാധിച്ചവനെ യേശു ശാസിച്ചു വിട്ടപ്പോള്‍ ഏകദേശം രണ്ടായിരത്തോളം വരുന്ന അശുദ്ധാത്മാക്കള്‍ മലയരികെ മേഞ്ഞുകൊണ്ടു നിന്നിരുന്ന പന്നിക്കൂട്ടത്തിലേക്ക് കടന്നപ്പോള്‍ അവ കൂട്ടത്തോടെ കടലിലേക്കു ചാടി ചത്ത സ്ഥലമാണ് പുരാവസ്തു ഗവേഷകര്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്.
ഗലീല കടലിനടുത്തുള്ള ഒരു പട്ടണമായ കുര്‍സിയിലാണ് ഈ സ്ഥലമെന്ന് സൂചിപ്പിക്കുന്ന അടയാളങ്ങള്‍ കണ്ടെത്തിയെന്ന് അസോസിയേറ്റ്സ് ഓഫ് ബൈബിള്‍ റിസര്‍ച്ചിന്റെ ഖനന ഡയറക്ടറായ ഡോ. സ്കോട്ട് സ്ട്രിപ്ളിംഗ് ഒരു മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മൂന്നു സുവിശേഷത്തിലും സമീപത്ത് ശവകുടീരങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പറയുന്നു.
യേശു പടിഞ്ഞാറുനിന്ന് കിഴക്കു ഭാഗത്തേക്ക് ഒരു ബോട്ടില്‍ വരുന്നുണ്ടെന്ന് ബൈബിള്‍ പറയുന്നു. കൂടുതല്‍ സ്ഥിരീകരണത്തിനായി നടത്തിയ പഠനത്തില്‍ കുര്‍സിയില്‍നിന്നു കണ്ടെത്തിയ വലിയ കല്ലുകളെക്കുറിച്ചുള്ള മികച്ച വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന 1985-ലെ ഒരു ഖനനത്തില്‍നിന്നുള്ള വിവരങ്ങളും സ്ട്രിപ്ളിംഗ് ഉപയോഗിച്ചു.
പന്നികള്‍ മേയുന്ന സ്ഥലത്തിനു സമീപം വെള്ളത്തില്‍നിന്ന് ഏകദേശം 164 അടി ഉയരമുള്ള ഒരു പാറക്കെട്ടിനൊപ്പം സമീപത്ത് അത്ഭുതത്തിന്റെ ചാപ്പല്‍ എന്നു വിളിക്കപ്പെടുന്ന ഒരു ചാപ്പല്‍ കാണാം.
അവിടെ മൊസൈക് തറയില്‍ യേശു നടത്തിയ ഈ പ്രത്യേക ഭൂതോച്ചാടനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും കാണിക്കുന്നു.
കുര്‍സി ദെക്കപ്പൊലീസിലും ഉണ്ട്. മര്‍ക്കോസ് 5:20-ല്‍ “അവന്‍ പോയി യേശു തനിക്കു ചെയ്തതൊക്കെയും ദെക്കപ്പൊലി നാട്ടില്‍ ഘോഷിച്ചു തുടങ്ങി. എല്ലാവരും ആശ്ചര്യപ്പെടുകയും ചെയ്തു” എന്നു വായിക്കുന്നു.

