ക്രൈസ്തവ വംശഹത്യ തടയാന്‍ സൈനിക നടപടി ആരംഭിക്കുമെന്ന് ട്രംപ്

ക്രൈസ്തവ വംശഹത്യ തടയാന്‍ സൈനിക നടപടി ആരംഭിക്കുമെന്ന് ട്രംപ്

Africa Breaking News USA

നൈജീരിയായിലെ ക്രൈസ്തവ വംശഹത്യ തടയാന്‍ സൈനിക നടപടി ആരംഭിക്കുമെന്ന് ട്രംപ്

ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ ക്രിസ്ത്യാനികള്‍ക്കെതിരായി നടക്കുന്ന വംശഹത്യ തടയാനായിട്ടുള്ള സൈനിക നടപടികളെക്കുറിച്ച് ആലോചിക്കുന്നതായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ക്രിസ്ത്യാനികള്‍ക്കെതിരായി സായുധ അതിക്രമങ്ങള്‍ നടത്തുന്ന ഇസ്ളാമിക തീവ്രവാദികളെ ലക്ഷ്യം വയ്ക്കുന്നതിന് സാദ്ധ്യമായ നടപടികള്‍ക്ക് തയ്യാറെടുക്കാന്‍ ട്രംപ് യുദ്ധ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

നൈജീരിയന്‍ സര്‍ക്കാര്‍ ക്രിസ്ത്യിനാകളെ കൊല്ലുന്നത് തുടര്‍ന്നാല്‍ യു.എസ്.എ. നൈജീരിയായ്ക്കുള്ള എല്ലാ സഹായങ്ങളും ഉടനടി നിര്‍ത്തലാക്കും. കൂടാതെ ഇപ്പോള്‍ അപമാനിതമായ ആ രാജ്യത്തേക്ക് തോക്കുള്‍ തീ തുപ്പുന്ന അവസ്ഥയിലേക്ക് കടന്ന് ഈ ഭയാനകമായ ക്രൂരതകള്‍ ചെയ്യുന്ന ഇസ്ളാമിക തീവ്രവാദികളെ പൂര്‍ണമായും തുടച്ചു നീക്കാന്‍ സാദ്ധ്യതയുണ്ട്.

പ്രസിഡന്റ് ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു. സാദ്ധ്യമായ നടപടികള്‍ക്ക് തയ്യാറെടുക്കാന്‍ ഞങ്ങളുടെ യുദ്ധ വകുപ്പിനോടു നിര്‍ദ്ദേശിക്കുന്നു.

നമ്മള്‍ ആക്രമിച്ചാല്‍ അത് വേഗത്തിലും ക്രൂരമായും ആയിരിക്കും. നമ്മുടെ പ്രിയപ്പെട്ട ക്രിസ്ത്യാനികളെ ആക്രമിക്കുന്നതുപോലെ. അതുകൊണ്ട് നൈജീരിയന്‍ സര്‍ക്കാര്‍ വേഗത്തില്‍ ഇടപെടുന്നതാണ് നല്ലത്. അദ്ദേഹം പറഞ്ഞു.

യുദ്ധ സെക്രട്ടറി പീറ്റ് ഹെഡ്സെത്തും ഇതു സംബന്ധിച്ച് പ്രതികരിച്ചു. അതെ സര്‍ നൈജീരിയായിലും മറ്റിടങ്ങളിലും നിരപരാധികളായ ക്രിസ്ത്യാനികളെ കൊല്ലുന്നത് ഉടന്‍ അവസാനിപ്പിക്കണം.

യുദ്ധ വകുപ്പ് നടപടിയെടുക്കാന്‍ തയ്യാറെടുക്കുകയാണ്. ഒന്നുകില്‍ നൈജീരിയന്‍ സര്‍ക്കാര്‍ ക്രിസ്ത്യാനികളെ സംരക്ഷിക്കണം. അല്ലെങ്കില്‍ ഈ ഭീകരമായ ക്രൂരതകള്‍ ചെയ്യുന്ന ഇസ്ളാമിക തീവ്രവാദികളെ നമ്മള്‍ കൊല്ലും.

ഈ വര്‍ഷത്തെ ആദ്യ 220 ദിവസങ്ങളില്‍ നൈജീരിയായില്‍ 7000 ത്തിലധികം ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടുവെന്ന് ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ (ഇന്റര്‍ സൊസൈറ്റി) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

2009-ല്‍ ഇസ്ളാമിക ഭീകര സംഘടനയായ ബോക്കോഹറാം കലാപത്തിനുശേഷം ക്രിസ്ത്യാനികള്‍ക്കെതിരായ പീഢനം വര്‍ദ്ധിച്ചു. ഏകദേശം 189,000 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. ഇവരില്‍ 125000 പേര്‍ ക്രിസ്ത്യാനികളാണെന്ന് നൈജീരിയന്‍ സര്‍ക്കാരിതര സംഘടനയായ ഇന്റര്‍ സൊസൈറ്റി പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.