ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പങ്കുവെച്ച വാക്യം യെശയ്യാവ് 41:10
2022-ല്‍ ദൈവജനം ഏറ്റവും കൂടുതല്‍ മര്റുള്ളവര്‍ക്ക് പങ്കുവെച്ച ബൈബിള്‍ വാക്യം യെശയ്യാവ് 41:10. “നീ ഭയപ്പെടേണ്ട ഞാന്‍ നിന്നോടുകൂടെയുണ്ട്, ഭ്രമിച്ചു നോക്കേണ്ട, ഞാന്‍ നിന്റെ ദൈവമാകുന്നു; ഞാന്‍ നിന്നെ ശക്തീകരിക്കും, ഞാന്‍ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ട് ഞാന്‍ നിന്നെ താങ്ങും”.
ദൈവത്തിന്റെ സംരക്ഷണം, കരുതല്‍ , ആശ്വാസം എന്നിവ അടങ്ങിയ ഈ വാക്യം ഏറെ ഹൃദ്യമാണ്. പ്രമുഖ മൊബൈല്‍ ആപ്പായ യു പേര്‍സന്‍ ബൈബിള്‍ ആപ്പാണ് ഈ വിവരം പുറത്തു വിട്ടത്.
ഈ ദൈവവചനം വളരെ ജനകീയമാക്കിയതിനു പിന്നില്‍ നമ്മുടെ ആഗ്രഹങ്ങള്‍ ദൈവം സാദ്ധ്യമാക്കിത്തരുന്ന വാഗ്ദത്തമാണ്. ഒറ്റപ്പെടലിന്റെയും പ്രതികൂലങ്ങളുടെയും കഷ്ടതകളുടെയും മദ്ധ്യേ നമ്മള്‍ ഒറ്റയ്ക്കല്ല എന്നുള്ള ദൈവത്തിന്റെ അരുളപ്പാടാണ് ഈ വാക്യത്തില്‍ അടങ്ങിയിരിക്കുന്നതെന്നു യു പേര്‍സന്‍ സ്ഥാപകനും സിഇഒയുമായ ബോബി ഗ്രുനിവാള്‍ഡ് പറഞ്ഞു.
ദൈവം എല്ലായ്പ്പോഴും നമ്മുടെ ബലവും ശക്തിയുമാണ്.
അര്‍ജന്റീന, ഫ്രാന്‍സ്, ജര്‍മ്മനി, യു.എസ്. തുടങ്ങിയ പ്രമുഖ രാഷ്ട്രങ്ങളിലുള്‍പ്പെടെ 2 ബില്യണ്‍ പ്രാവശ്യമാണ് ജനങ്ങള്‍ യെശയ്യാവ് 41:10 പങ്കുവെച്ചതെന്ന് കണ്ടെത്തി.
റഷ്യയുടെ ആക്രമണത്തെത്തുടര്‍ന്ന് കഷ്ടതയിലായ യുക്രൈന്‍ ജനതയില്‍ 55 ശതമാനം ദൈവവചനം ഉപയോഗിക്കുന്നതില്‍ വര്‍ദ്ധനവ് ഉണ്ടായി. യുക്രൈനില്‍ കഴിഞ്ഞ മാസം മാത്രം യുദ്ധം, ഭയം, ഉല്‍ക്കണ്ഠ, സ്നേഹം എന്നിവയെ ആസ്പദമാക്കിയുള്ള ദൈവവചനം ഏറ്റവും കൂടുതല്‍ തിരയുവാനിടയായി.
2008 മുതല്‍ 1900 ഭാഷകളിലാണ് യു പേര്‍സന്‍ ആപ്പ് പ്രവര്‍ത്തിക്കുന്നത്.

