നൈജറില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ യു.എസ്. മിഷണറിക്ക് 6 വര്‍ഷത്തിനുശേഷം മോചനം

നൈജറില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ യു.എസ്. മിഷണറിക്ക് 6 വര്‍ഷത്തിനുശേഷം മോചനം

Africa Breaking News Others

നൈജറില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ യു.എസ്. മിഷണറിക്ക് 6 വര്‍ഷത്തിനുശേഷം മോചനം

ആഫ്രിക്കന്‍ രാഷ്ട്രമായ നൈജറില്‍ 6 വര്‍ഷം മുമ്പ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ യു.എസ്. മിഷണറിയെ വിട്ടയച്ചതായി റിപ്പോര്‍ട്ട്.

2016 ഒക്ടോബറില്‍ മക്കിന്‍ലിഎല്ലായില്‍ യു.എസ്. മിഷണറിയായ ജെഫറി വുഡ്കെയെയായിരുന്നു ഇസ്ളാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. ജെഫറിയെ വിട്ടയച്ച വിവരം അദ്ദേഹത്തിന്റെ ചര്‍ച്ചായ അര്‍ക്കറ്റ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചാണ് പുറത്തുവിട്ടത്.

ജെഫറിയെ തട്ടിക്കൊണ്ടുപോയ അതേ സംഘം 2021 ഏപ്രിലില്‍ ഫ്രഞ്ച് റിപ്പോര്‍ട്ടര്‍ ഒലിവിയര്‍ സുബോയിസിനെ തട്ടിക്കൊണ്ടു പോയിരുന്നു. ഇരുവരും ഒരുമിച്ചാണ് ഭീകരരുടെ തടങ്കല്‍ പാളയത്തില്‍നിന്നും മോചിതരായത്.

മോചന ദ്രവ്യം നല്‍കിയിട്ടില്ലെന്നും വര്‍ഷങ്ങളോളം ഭീകരരോട് അഭ്യര്‍ത്ഥിച്ചതിന്റെ ഫലമാണ് മോചനം സാധ്യമായതെന്നുമാണ് എഎസ്എ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നത്.

ആയുധധാരികളായ ഭീകരര്‍ അബലവാക്കിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി അദ്ദേഹത്തിന്റെ ഗാര്‍ഡുകളെ കൊലപ്പെടുത്തിയശേഷമായിരുന്നു ജെഫറിയെ തട്ടിക്കൊണ്ടുപോയത്.

കഴിഞ്ഞ 30 വര്‍ഷത്തോളം നൈജറില്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്നു ജെഫറി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.