ബംഗ്ളാദേശില്‍ ക്രിസ്ത്യാനികളുടെ എണ്ണം കുറയുന്നു
ധാക്ക: ബംഗ്ളാദേശില്‍ ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ കാര്യമായ കുറവുകള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതിയ ദേശീയ സെന്‍സസ് റിപ്പോര്‍ട്ടിലാണ് ഈ വിവരം. 2011 മുതല്‍ നിരവധി ക്രൈസ്തവര്‍ സുരക്ഷിത ജീവിതം തേടി ബംഗ്ളാദേശില്‍നിന്നും അന്യ രാജ്യങ്ങളിലേക്ക് പാലായനം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 11 വര്‍ഷത്തെ കണക്കുപ്രകാരം ക്രൈസ്തവരുടെ എണ്ണത്തില്‍ ഒരു ശതമാനം കുറവു സംഭവിച്ചതായി രേഖപ്പെടുത്തുന്നു.
ബംഗ്ളാദേശിലെ ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവര്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളെത്തുടര്‍ന്നാണ് വിശ്വാസികളില്‍ നല്ലൊരു ശതമാനം രാജ്യം വിടുന്നതെന്ന് പ്രമുഖ മനുഷ്യാവകാശ സംഘടനയുടെ എയ്ന്‍ ഒ സലിഷ് കേന്ദ്രയെ ഉദ്ധരിച്ച് കണക്കുകള്‍ പുറത്തു വന്നു.
2021 സെപ്റ്റംബറിനും 2013 ജനുവരിക്കും ഇടയിലായി ബംഗ്ളാദേശില്‍ 3679 ആക്രമണ കേസുകളാണ് ഉണ്ടായത്.
2022-ലെ സെന്‍സസ് പ്രകാരം രാജ്യത്ത് 91.04 ശതമാനം പേരും മുസ്ളീങ്ങളാണ്. ഹിന്ദുക്കള്‍ 7.95 ശതമാനം, ബുദ്ധമതക്കാര്‍ 0.61 ശതമാനവും ക്രൈസ്തവര്‍ 0.30 ശതമാനം മാത്രവുമാണ്.

