ബീഹാര്‍ മിഷന്‍ , പാസ്റ്റേഴ്സ് കെയര്‍ സെന്റര്‍ ആരംഭിക്കുന്നു
ദൈവിക ദര്‍ശന പ്രകാരം ദീര്‍ഘനാളത്തെ പ്രാര്‍ത്ഥനയുടെ ഫലമായി, ഭാരത പെന്തക്കോസ്തു പ്രസ്ഥാനങ്ങളിലെ പ്രഥമ സംരംഭമായ പാസ്റ്റേഴ്സ് കെയര്‍ സെന്റര്‍ ബീഹാര്‍ മിഷന്റെ നേതൃത്വത്തില്‍ മുണ്ടിയപ്പള്ളിയില്‍ (തിരുവല്ല) ആരംഭിക്കുന്നു.
ഒരു പുരുഷായുസ്സ് മുഴുവനും കര്‍ത്തൃവേലയില്‍ ആയിരിക്കുകയും, സ്വന്തമായി സ്ഥലമോ, ഭവനമോ ഇല്ലത്തതും, മക്കളുടെയോ, ബന്ധുക്കളുടെയോ, സഭയുടെയോ, സംഘടനകളുടെയോ സഹായമോ ലഭിക്കത്തതുമായ നിര്‍ദ്ധനരായ ദൈവദാസന്മാര്‍ക്ക് സൌജന്യമായി കെയര്‍ സെന്ററില്‍ പ്രവേശനം നല്‍കുന്നു.
ആദ്യമായി കേരളത്തിലെ ഓരോ ജില്ലയില്‍നിന്നും ഓരോരുത്തര്‍ക്ക് ഉത്തരവാദിത്വപ്പെട്ട സഭയുടെയോ, ബന്ധുക്കളുടെയോ ശുപാര്‍ശയോടെ 2015 ജൂലൈ അവസാനം മുതല്‍ പ്രവേശനം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് : പാസ്റ്റര്‍ ഷെര്‍വിന്‍ ജേക്കബ് : +91 7541877533

