വിവിധ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കായി ബര്‍ണബാസ് ഫണ്ട് 350 ടണ്‍ സാധനങ്ങള്‍ അയച്ചു

വിവിധ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കായി ബര്‍ണബാസ് ഫണ്ട് 350 ടണ്‍ സാധനങ്ങള്‍ അയച്ചു

Breaking News Global

വിവിധ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കായി ബര്‍ണബാസ് ഫണ്ട് 350 ടണ്‍ സാധനങ്ങള്‍ അയച്ചു

പ്രമുഖ ആഗോള ക്രിസ്ത്യന്‍ സന്നദ്ധ മിഷണറി സംഘടനയായ ബര്‍ണബാസ് ഫണ്ട് പട്ടിണിയും ദുരിതവും അനുഭവിക്കുന്ന ക്രൈസ്തവര്‍ക്കായി 8 മാസം കൊണ്ട് 350 ടണ്‍ അടിസ്ഥാന സാധനങ്ങള്‍ അയച്ചു നല്‍കി.

എട്ട് 22 ഫുട്ട് കണ്ടെയ്നറില്‍ 144 ടണ്‍ പോഷകാഹാര സാധനങ്ങളും വിറ്റാമിന്‍ ന്യൂട്രീഷ്യന്‍ സാധനങ്ങളും സിംബാവേയിലേക്കും ഒന്‍പത് 40 ഫുട്ട് കണ്ടെയ്നറുകളില്‍ 200 ടണ്‍ ആഹാര സാധനങ്ങള്‍ ‍, വസ്ത്രങ്ങള്‍ മുതലായവ യുക്രൈനിലും അയച്ചു കൊടുത്തു.

മഡഗസ്കര്‍ ‍, ടോങ്ങ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലേക്കും കുറച്ചു സാധനങ്ങളേ ഉള്ളുവെങ്കിലും അതും അയച്ചു നല്‍കി. ഇനി ആഫ്രിക്ക, മദ്ധ്യ ഏഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് 73 കണ്ടെയ്നറുകളിലായി ആയിരം ടണ്‍ സാധനങ്ങള്‍ അയയ്ക്കുന്നു.

വിവിധ രാജ്യങ്ങളിലായി 95 കണ്ടെയ്നറുകളും അയയ്ക്കുന്നുണ്ടെന്ന് ബര്‍ണബാസ് ഫണ്ട് സിഇഒ ഹെന്‍ഡ്രിക് സേറ്റാം പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.