ആരാധനാലയത്തിനുള്ളില്‍ തീപിടുത്തം, ബൈബിളുകള്‍ ഒഴികെ എല്ലാം കത്തി നശിച്ചു

ആരാധനാലയത്തിനുള്ളില്‍ തീപിടുത്തം, ബൈബിളുകള്‍ ഒഴികെ എല്ലാം കത്തി നശിച്ചു

Breaking News USA

ആരാധനാലയത്തിനുള്ളില്‍ തീപിടുത്തം, ബൈബിളുകള്‍ ഒഴികെ എല്ലാം കത്തി നശിച്ചു
വെസ്റ്റ് വെര്‍ജീനിയ: അമേരിക്കയില്‍ ഞായറാഴ്ച പുലര്‍ച്ചെ ചര്‍ച്ച് ഹാളിനുള്ളില്‍ തീപിടുത്തം. ബൈബിളുകള്‍ ഒഴികെ എല്ലാം കത്തിയമര്‍ന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തി.

വെസ്റ്റ് വെര്‍ജീനിയയിലെ ഡാനീല്‍സില്‍ കോള്‍സിറ്റിയില്‍ ഗ്രാന്റ് ഫ്രീഡം മിനിസ്ട്രീസ് ചര്‍ച്ചിലാണ് ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തി നടന്നത്. മാര്‍ച്ച് 3-ന് പുലര്‍ച്ചെ ഒരു മണിക്കാണ് ആരാധനാ ഹാളിനുള്ളില്‍ തീ പടര്‍ന്നത് കണ്ട് വിശ്വാസികള്‍ അഗ്നി സുരക്ഷാ സേനയെ വിവരം അറിയിച്ചത്.

ഉടന്‍തന്നെ കോള്‍ സിറ്റി ഫയര്‍ ഫോഴ്സ് സംഘം പാഞ്ഞെത്തി. ചര്‍ച്ച് ഹാളിനുള്ളിലേക്ക് കടക്കാനാവാത്ത നിലയില്‍ തീ പടര്‍ന്നിരുന്നു. വേഗം തീ അണയ്ക്കാനുള്ള പ്രവര്‍ത്തനം നടത്തിയപ്പോഴേക്കും സകലവും കത്തിയമര്‍ന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായി.

എന്നാല്‍ തീയുടെ ചൂട് ശമിച്ചശേഷം ആരാധനാ ഹാളിനുള്ളില്‍ പ്രവേശിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ അത്ഭുതപ്പെട്ടുപോയി. അവിടെ അടുക്കിവെച്ചിരുന്ന ബൈബിളുകള്‍ ഒന്നില്‍പോലും തീ തൊടുവാനിടയായില്ല. എല്ലാ ബൈബിളുകളും സുരക്ഷിതമായി ഇരിക്കുന്നു ബാക്കിയുള്ള സാധനങ്ങള്‍ കത്തിയമര്‍ന്നിരുന്നു.

എല്ലാവര്‍ക്കും അത്ഭുതം തോന്നി. ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തി നേരില്‍ കണ്ട സുരക്ഷാ ഉദ്യോഗസ്ഥര്‍തന്നെ ഈ വിവരം ഫേയ്സ് ബുക്കില്‍ അപ്ഡേറ്റ് ചെയ്യുകയായിരുന്നു. തീപിടുത്തത്തിന്റെ കാരണം എന്തെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.