നൈജീരിയ 42 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു
കടുന: നൈജീരിയായില്‍ രണ്ടു വ്യത്യസ്ത ആക്രമണങ്ങളില്‍ 42 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ഫെബ്രുവരി 26-ന് ചൊവ്വാഴ്ച മധ്യവടക്കന്‍ നൈജീരിയായിലെ കടുന സംസ്ഥാനത്താണ് ഇസ്ളാമിക മതമൌലിക വാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 32 ക്രൈസ്തവര്‍ മരണമടഞ്ഞത്.
കജുറുവിലെ മാറോകരാഫി ഗ്രാമത്തില്‍ രാവിലെ ആറു മണിയോടുകൂടി ജിഹാദികളായ 400 ഫുലാനി മുസ്ളീങ്ങള്‍ ക്രൈസ്തവ ഗ്രാമമായ ഇവിടേക്ക് അതിക്രമിച്ചു കയറി വെടിവെയ്ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തെത്തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ഗ്രാമത്തില്‍നിന്നും ഓടി രക്ഷപെടുകയുണ്ടായി.
അക്രമികള്‍ ഇ.സി.ഡബ്ള്യു.എ. ചര്‍ച്ചിന്റെ ആരാധനാലയവും തകര്‍ക്കുകയുണ്ടായി. ആക്രമണത്തെത്തുടര്‍ന്ന് ഇനിടത്തെ മിഷണറി സ്കൂള്‍ അടച്ചു. ഫെബ്രുവരി 10-നും മറോയില്ത്തന്നെ ഇതേ അക്രമികള്‍ നടത്തിയ വെടിവെയപ്പില്‍ 10 കത്തോലിക്കരും കൊല്ലപ്പെട്ടിരുന്നു.
നൈജീരിയായില്‍ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുന്നതില്‍ യാതൊരു ദയയുമില്ലാത്തവരാണ് ഫുലാനി തീവ്രവാദികള്‍ . ദൈവമക്കള് പ്രത്യേകം പ്രാര്‍ത്ഥിക്കുക.


Comments are closed.