ലോകത്ത് 9 ക്രൈസ്തവരില്‍ ഒരാള്‍ അതിക്രൂരമായി പീഢിപ്പിക്കപ്പെടുന്നു

ലോകത്ത് 9 ക്രൈസ്തവരില്‍ ഒരാള്‍ അതിക്രൂരമായി പീഢിപ്പിക്കപ്പെടുന്നു

Breaking News Top News USA

ലോകത്ത് 9 ക്രൈസ്തവരില്‍ ഒരാള്‍ അതിക്രൂരമായി പീഢിപ്പിക്കപ്പെടുന്നു
കാലിഫോര്‍ണിയ: 2018-ല്‍ ലോകത്ത് 218 മില്യണ്‍ ക്രൈസ്തവര്‍ പീഢനങ്ങള്‍ക്കിരയായതായും, 2019-ല്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ 14 ശതമാനം വര്‍ദ്ധിച്ചതായും അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ ഓപ്പണ്‍ ഡോര്‍സ് യു.എസ.എ.യുടെ വേള്‍ഡ് വാച്ച് ലിസ്റ്റ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ആഗോള തലത്തില്‍ വിവിധ രാജ്യങ്ങളില്‍ ക്രൈസ്തവരില്‍ 12 പേരില്‍ ഒരാള്‍ പീഢനങ്ങളെ നേരിടുന്നു. അതില്‍ 9 പേരില്‍ ഒരാള്‍ അതിക്രൂരമായി പീഢനങ്ങളെ നേരിടുന്നതായി വേള്‍ഡ് വാച്ച് ലിസ്റ്റ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കില്‍ വ്യക്തമാക്കുന്നു. സംഘടന പുറത്തുവിട്ട ആദ്യത്തെ 50 രാജ്യങ്ങളുടെ ലിസ്റ്റില്‍ 38-ഉം ഇസ്ളാമിക ഭൂരിപക്ഷ രാജ്യങ്ങളാണ്.

ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ ഇന്ത്യ 10-ാം സ്ഥാനത്ത് നില്‍ക്കുന്നു. ഓരോ വര്‍ഷവും പുറത്തു വിടുന്ന കണക്കുകളേക്കാള്‍ കൂടുതലാണ് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സംഭവിക്കുക.

കൂട്ടക്കൊലകള്‍ ‍, ആരാധനാലയങ്ങള്‍ തകര്‍ക്കള്‍ ‍, അഗ്നിക്കിരയാക്കള്‍ ‍, വീടുകള്‍ ‍, സ്ഥപനങ്ങള്‍ തകര്‍ത്തശേഷം കൊള്ളയടിക്കല്‍ ‍, പാസ്റ്റര്‍മാരെയും, പുരോഹിതന്മാരെയും, വിശ്വാസികളെയും ആക്രമിച്ചു പരിക്കേല്‍പ്പിക്കല്‍ ‍, അന്യായമായി കള്ളക്കേസുകള്‍ ഉണ്ടാക്കി ജയിലില്‍ അടയ്ക്കല്‍ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കല്‍ മുതാലയ അതിക്രമങ്ങളാണ് ക്രൈസ്തവര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.