ബൈബിള്‍ വാക്യങ്ങള്‍ ഉള്‍പ്പെടുത്തിയതിന് സഭകള്‍ക്കുള്ള കലണ്ടറുകള്‍ കത്തിച്ചു

ബൈബിള്‍ വാക്യങ്ങള്‍ ഉള്‍പ്പെടുത്തിയതിന് സഭകള്‍ക്കുള്ള കലണ്ടറുകള്‍ കത്തിച്ചു

Breaking News India

തജിക്കിസ്ഥാന്‍ ‍: ബൈബിള്‍ വാക്യങ്ങള്‍ ഉള്‍പ്പെടുത്തിയതിന് സഭകള്‍ക്കുള്ള കലണ്ടറുകള്‍ കത്തിച്ചു
ദുഷാന്‍ബി: മധ്യഏഷ്യന്‍ രാഷ്ട്രമായ തജിക്കിസ്ഥാനില്‍ ദൈവസഭകള്‍ക്കായി തയ്യാറാക്കി അയച്ച കലണ്ടറുകള്‍ പോലീസ് പിടിച്ചെടുത്തു കത്തിച്ചു.

ബൈബിള്‍ വാക്യങ്ങള്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തി എന്നാരോപിച്ചാണ് ആയിരക്കണക്കിനു കലണ്ടറുകള്‍ അഗ്നിക്കിരയാക്കിയത്. 2018 ഡിസംബര്‍ ഒടുവില്‍ തജിക്കിസ്ഥാനിലെ സര്‍ക്കാര്‍ അംഗീകാരം നല്‍കിയ സഭകള്‍ക്കായി തയ്യാറാക്കിയ കലണ്ടറുകളാണ് അധികാരികള്‍ റെയ്ഡ് നടത്തി പിടിച്ചെടുത്തത്.

ജനുവരി 16-ന് അയ്യായിരത്തോളം വരുന്ന കലണ്ടറുകള്‍ കൂട്ടിയിട്ടു കത്തിച്ചു കളയുകയായിരുന്നു. 4,000 തജിക്കിസ്ഥാന്‍ മണിയും പിഴ ചുമത്തുകയുണ്ടായി. ക്രിസ്ത്യന്‍ ആശയങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രസിദ്ധീകരണങ്ങള്‍ക്ക് നിരോധനവും ഏര്‍പ്പെടുത്തി ഉത്തരവും ഇറക്കുകയുണ്ടായി.

റിലിജിയന്‍ കണ്‍ട്രോള്‍സ് ആന്‍ഡ് റിലിജിയസ് അഫയേഴ്സ് സെന്ററാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. തജിക്കിസ്ഥാനിലെ ജനസംഖ്യയില്‍ 96% പേരും മുസ്ളീങ്ങളാണ്. 1.6 ശതമാനം മാത്രമാണ് ക്രൈസ്തവര്‍ ‍.