ആടുമേയ്ക്കല്‍ ‍: മനുഷ്യന്റെയും നായ്ക്കളുടെയും പണികളെടുത്ത് ഡ്രോണുകള്‍

ആടുമേയ്ക്കല്‍ ‍: മനുഷ്യന്റെയും നായ്ക്കളുടെയും പണികളെടുത്ത് ഡ്രോണുകള്‍

Australia Breaking News

ആടുമേയ്ക്കല്‍ ‍: മനുഷ്യന്റെയും നായ്ക്കളുടെയും പണികളെടുത്ത് ഡ്രോണുകള്‍
അലക്സാണ്ട്രിയ: ഭൂമുഖത്ത് മനുഷ്യരുടെ ജോലികള്‍ പലതും യന്ത്രങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുന്ന കാലമാണല്ലോ.

കൃഷിസ്ഥലങ്ങളിലും, റോഡുകളിലും, ഓഫീസുകളിലുമൊക്കെ യന്ത്രങ്ങള്‍ കയ്യടക്കി. അതൂകൂടാതെ ഇപ്പോള്‍ യ.ന്ത്രമനുഷ്യര്‍ കൂടെ രംഗത്തു വന്നതു തൊഴിലിടങ്ങളില്‍ ഭീഷണിയുയര്‍ത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് മറ്റൊരു വാര്‍ത്ത കൂടി വരുന്നത്.

ആടുമേയ്ക്കല്‍ ‍. ന്യൂസിലാന്റിലാണ് ആടുകളെ മേയ്ക്കാന്‍ കര്‍ഷകര്‍ ഡ്രോണുകള്‍ ഉപയോഗിച്ചു തുടങ്ങിയത്. ഇനി ആടുകള്‍ക്കൊപ്പം പുല്‍മേടുകളിലും മലനിരകളിലും വെയിലും, മഞ്ഞും, മഴയും ഒന്നും ഏല്‍ക്കാതെ തന്നെ മനുഷ്യര്‍ക്ക് തങ്ങളുടെ വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കാന്‍ കഴിയുമെന്നു തെളിയിച്ചിരിക്കുകയാണ് ഒരു കൂട്ടം കര്‍ഷകര്‍ ‍.

ആടുകളെ മേയ്ക്കാന്‍ വിട്ടിട്ട് സുരക്ഷിതമായ ഒരു സ്ഥലത്തിരുന്നുകൊണ്ട് റിമോട്ടു വഴി ഡ്രോണുകളെ പറത്തി ആട്ടിടയന്റെ സേവനം ചെയ്യാന്‍ കഴിയുമെന്നതാണ് പ്രത്യേകത.ആടുകളെ മേയ്ക്കുന്ന സമയത്ത് വന്യജീവികളെന്തെങ്കിലും വരുകയാണെങ്കില്‍ അവയെ കുരച്ചു പേടിപ്പിക്കാനും ഡ്രോണുകള്‍ക്ക് അറിയാം.

വലിയ ശബ്ദം റെക്കോര്‍ഡ് ചെയ്ത് വെച്ചതിനുശേഷം അവ ആവശ്യ സമയങ്ങളില്‍ പ്ളേ ചെയ്യാന്‍ കഴിയുന്നതാണ് ഈ ‘കുര’ സംവിധാനം ഇതുകേട്ട് ശത്രു ജീവി ജീവനുംകൊണ്ട് ഓടും. ആടുകളെ നയിക്കാനും നിയന്ത്രിക്കാനും അപകടങ്ങളില്‍പ്പെടാതെ സംരക്ഷിക്കാനുമൊക്കെ ഇത്തരം ഡ്രോണുകള്‍ക്ക് അറിയാം.

ആടുകള്‍ക്കും പശുക്കള്‍ക്കുമൊക്കെ ഈ ഡ്രോണുകള്‍ നല്‍കുന്ന ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും അനുസരിക്കാന്‍ യാതൊരു മടിയുമില്ലെന്നു കര്‍ഷകര്‍ പറയുന്നു. 2 ലക്ഷം രൂപയാണ് ഒരു ഡ്രോണിന്റെ വില. ആടുകളെ മേയ്ക്കുന്ന ജോലിക്കാര്‍ക്കും, ആടുകളെ സംരക്ഷിക്കാന്‍ പരിശീലിപ്പിക്കപ്പെട്ട നായകള്‍ക്കും പണിയായി എന്നു വാസ്തവം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.