എത്യോപ്യയില്‍ 10 ക്രൈസ്തവ ആരാധനാലയങ്ങള്‍ തകര്‍ത്തു

എത്യോപ്യയില്‍ 10 ക്രൈസ്തവ ആരാധനാലയങ്ങള്‍ തകര്‍ത്തു

Africa Breaking News Top News

എത്യോപ്യയില്‍ 10 ക്രൈസ്തവ ആരാധനാലയങ്ങള്‍ തകര്‍ത്തു
ഹലാബ കുലിട്ടോ: ആഫ്രിക്കന്‍ രാഷ്ട്രമായ എത്യോപ്യയില്‍ ക്രൈസ്തവരുടെ 10 ആരാധനാലയങ്ങള്‍ മുസ്ളീം മതമൌലിക വാദികള്‍ തകര്‍ത്തു തരിപ്പണമാക്കി. ഇതില്‍ ഒരെണ്ണം തീവെച്ചും നശിപ്പിച്ചു.

ഫെബ്രുവരി 9-ന് ശനിയാഴ്ച തെക്കന്‍ എത്യോപ്യയിലെ ഹലാബ കുലിട്ടോ നഗരത്തിലെ വിവിധ ക്രൈസ്തവ സഭകളുടെ ആരാധനാലയങ്ങളാണ് ഇടിച്ചു നിരത്തിയത്. പ്രദേശത്തെ ഒരു മുസ്ളീം മോസ്ക്കിനു ബോംബിട്ടു എന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചശേഷം പ്രദേശവാസികളായ മുസ്ളീങ്ങളെ സംഘടിപ്പിച്ചായിരുന്നു ക്രൈസ്തവ ആരാധനായലങ്ങള്‍ വ്യാപകമായി നശിപ്പിച്ചത്.

ചര്‍ച്ചുകള്‍ക്കുള്ളിലെ ഫര്‍ണീച്ചറുകള്‍ , ബൈബിളുകള്‍ ‍, പാട്ടു പുസ്തകങ്ങള്‍ ‍, ക്രൈസ്തവ പുസ്തകങ്ങള്‍ ‍, രേഖകള്‍ എന്നിവ നശിപ്പിച്ചശേഷം ആരാധനാലയങ്ങള്‍ ഇടിച്ചു നിരത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട ചര്‍ച്ചുകളില്‍ ഒന്നായ മെസറേത്ത് ക്രിസ്തോസ് ചര്‍ച്ച് രണ്ടാം പ്രാവശ്യമാണ് ആക്രമണത്തിനിരയാകുന്നത്.

ആക്രമിക്കപ്പെട്ട ആരാധനാലയങ്ങളില്‍ ഏകദേശം 9,900 വിശ്വാസികള്‍ കൂടിവരാറുണ്ട്. ആക്രമണ സമയത്ത് സന്നിഹിതരായിരുന്ന ഏതാനും വിശ്വാസികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആക്രമിക്കപ്പെട്ട ചര്‍ച്ചു കെട്ടിടങ്ങള്‍ പലതും മണ്ണുകൊണ്ട് നിര്‍മ്മിച്ചവയാണ്.