ക്രിസ്തുവിനെ സ്വീകരിച്ചതിനു യെമനില്‍ 20 വിശ്വാസികളെ അറസ്റ്റു ചെയ്തു
അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും വലിയ രാജ്യമായ യമനില്‍ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതിന് കുറഞ്ഞത് 20 പേരെ അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ട്.
വീടുകളില്‍നിന്നും പിടിച്ചുകൊണ്ടുപോവുകയോ തെരുവുകളില്‍ തടങ്കലില്‍ വയ്ക്കുകയോ ചെയ്യപ്പെട്ട ഈ വിശ്വാസികള്‍ക്കെതിരെ രാഷ്ട്രീയമോ അക്രമത്തിനോ അല്ല മറിച്ച് വിശ്വാസത്തിന്റെ പേരിലാണ് കുറ്റം ചുമത്തപ്പെട്ടത്.
യമനിലെ സുരക്ഷാ അന്തരീക്ഷം മോശമായതിനാലും രഹസ്യമായ നടപടികള്‍ മൂലം അറസ്റ്റിലായവരുടെ കൃത്യമായ എണ്ണം സ്ഥിരീകരിക്കുവാന്‍ പ്രയാസമാണ്.
ക്രിസ്ത്യന്‍ അനുഭാവ മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. യമനിലെ ക്രിസ്ത്യാനവികള്‍ക്ക് അവരുടെ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കാനോ മത ചിഹ്നങ്ങള്‍ (കുരിശ് പോലുള്ള അടയാളങ്ങള്‍) പ്രദര്‍ശിപ്പിക്കാനോ അനുവാദമില്ല.
രഹസ്യമായി മാത്രമേ അവര്‍ക്ക് കര്‍ത്താവിനെ ആരാധിക്കാന്‍ കഴിയുകയുള്ളു. യമനിലെ ചെറിയ ക്രിസ്ത്യന്‍ ജനസംഖ്യയിലെ ഭൂരിഭാഗവും മുസ്ളീം പാരമ്പര്യത്തില്‍നിന്നുള്ളവരാണ്.
ക്രിസ്ത്യാനിയായിത്തീരുക എന്നത് വലിയ പീഢനം സഹിക്കുക എന്നതാണ്. അടിച്ചമര്‍ത്തലുകളിലും പീഢനങ്ങളിലും അറസ്റ്റുകള്‍ വെളിപ്പെടുത്തുന്നത് രാജ്യത്ത് ക്രിസ്ത്യന്‍ സാന്നിദ്ധ്യം രഹസ്യമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ്.
35 ദശലക്ഷം ജനസംഖ്യയുള്ള യെമനില്‍ 99ശതമാനവും മുസ്ളീങ്ങളാണ്. സുന്നി ഷിയ വിഭാഗങ്ങള്‍, അല്‍ക്വയ്ദ പോലുള്ള ഇസ്ളാമിക തീവ്രവാദികളും ഹൂത്തികളും ശക്തമായിട്ടുണ്ട്.
ആഭ്യന്തര യുദ്ധങ്ങള്‍ മധ്യപൂര്‍വ്വ ദേശത്തെ ഏറ്റവും ദരിത്രമായ രാജ്യമായി ദീര്‍ഘകാലമായി കണക്കാക്കപ്പെടുന്ന യെമനില്‍ ദാരിദ്ര്യം, ക്ഷാമം, രോഗങ്ങള്‍ എന്നിവ ഭയാനകമായി വര്‍ദ്ധിച്ചിട്ടുണ്ട്.
ക്രിസ്ത്യന്‍ പീഢനങ്ങളില്‍ ഓപ്പണ്‍ ഡോര്‍സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റ് 2026ല്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് യമന്‍. ഇസ്ളാമില്‍ നിന്നും മതം മാറിയാല്‍ വധശിക്ഷയാണ്.
യമനിലെ പല ക്രിസ്ത്യാനികളും ജയിലിലാണെന്നും ചിലര്‍ അപ്രത്യക്ഷരായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

