നികുതി വെട്ടിപ്പിന് പ്രവാചകന്‍ ബ്രയാന്‍ കാര്‍ണിംഗിന് 9 മാസം തടവ്

നികുതി വെട്ടിപ്പിന് പ്രവാചകന്‍ ബ്രയാന്‍ കാര്‍ണിംഗിന് 9 മാസം തടവ്

Breaking News USA

നികുതി വെട്ടിപ്പിന് പ്രവാചകന്‍ ബ്രയാന്‍ കാര്‍ണിംഗിന് 9 മാസം തടവ്

യു.എസില്‍ നോര്‍ത്ത് കരോലിനയിലെ ഷാര്‍ലറ്റിലുള്ള സ്വയം പ്രഖ്യാപിത പ്രവാചകനും കിംഗ്ഡം സിറ്റി ചര്‍ച്ചിന്റെ സീനിയര്‍ നേതാവുമായ ബ്രയാന്‍ കാര്‍ണിംഗ് ജൂനിയറിനെ നികുതി വെട്ടിപ്പിന് ഒമ്പത് മാസം തടവിനു ശിക്ഷിച്ചു.

ജാക്സണ്‍ വില്ലയിലെ സമ്പന്നനായ പാസ്റ്റര്‍ കാര്‍ണിംഗ് ഏകദേശം 600,000 ഡോളര്‍ ആദായ നികുതി കുടിശിക ഒഴിവാക്കാനായി കള്ളം കാണിച്ചതായി ആണ് കേസ്.

ജാക്സണ്‍ വില്ലയിലെ ഡിസ്ട്രിക്ട് ജഡ്ജി തിമോത്തി കോറിഡനാണ് വിധി നടത്തിയത്. നികുതി പിരിക്കാനുള്ള ഇന്റേണല്‍ റവന്യു സര്‍വ്വീസിന്റെ ശ്രമങ്ങളെ തടസ്സപ്പെടുത്തിയതിന് ജനുവരിയില്‍ കാര്‍ണിംഗ് കുറ്റ സമ്മതം നടത്തിയിരുന്നു.

2016-ല്‍ നോണ്‍-ഡി നോമിനേഷന്‍ കിംഗ്ഡം സിറ്റി ചര്‍ച്ച് സ്ഥാപിച്ച കാര്‍ണിംഗ് ഏതാണ്ട് അതേസമയം മുതല്‍ തന്നെ ഐആര്‍എസുമായി പ്രശ്നത്തിലായിരുന്നു.

12 വയസു മുതല്‍ പ്രവാചകനായി പ്രവര്‍ത്തിച്ചു വരുന്ന കാര്‍ണിംഗ് 2015-ലെ വരുമാനം ഏകദേശം 1.4 മില്യണ്‍ ഡോളറും നികുതി കുടിശിക 60,67,22 ഡോളര്‍ ആണെന്നും കണ്ടെത്തിയിരുന്നു.

എന്നാല്‍ അത് നല്‍കുന്നതിനു പകരം കാര്‍ണിംഗ് ഒരു പഴയ തൊഴില്‍ കരാര്‍ കെട്ടിച്ചമച്ചു.

പ്രതിവര്‍ഷം 1,20,000 ഡോളര്‍ ശമ്പളമുള്ള ഒരു തൊഴില്‍ കരാര്‍ ഉണ്ടാക്കി ഭേദഗതി ചെയ്ത റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ മറ്റൊരു അക്കൌണ്ടന്റിനെ നിയമിച്ചു.

എന്നാല്‍ ഐആര്‍എസ് ഇത് മനസ്സിലാക്കി. പണം ശേഖരിക്കാന്‍ തുടങ്ങിയപ്പോള്‍ കാര്‍ണിംഗ് ഏജന്‍സിയോട് കള്ളം പറഞ്ഞു.

37 കാരനായ കാര്‍ണിംഗ് അവിവാഹിതനാണ്. കിംഗ്ഡം സിറ്റി ചര്‍ച്ചില്‍ 3 ലക്ഷം അംഗങ്ങളുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.