പോലീസ് നടപടികള്‍ നേരിടുന്ന തെരുവ് സുവിശേഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ബ്രിട്ടീഷ് കോടീശ്വരന്‍

പോലീസ് നടപടികള്‍ നേരിടുന്ന തെരുവ് സുവിശേഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ബ്രിട്ടീഷ് കോടീശ്വരന്‍

Breaking News Europe

പോലീസ് നടപടികള്‍ നേരിടുന്ന തെരുവ് സുവിശേഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ബ്രിട്ടീഷ് കോടീശ്വരന്‍

ലണ്ടന്‍: പൊതു സ്ഥലങ്ങളിലും മറ്റും പ്രസംഗിച്ചു എന്ന പേരില്‍ പോലീസ് നടപടികള്‍ നേരിടുന്ന ക്രിസ്ത്യന്‍ സുവിശേഷക പ്രസംഗകര്‍ക്ക് നിയമപരമായ പ്രാതിനിധ്യം നല്‍കുന്നതിന് വ്യക്തിപരമായി ധനസഹായം നല്‍കുമെന്ന് ഒരു ബ്രിട്ടീഷ് കോടീശ്വരന്‍ പ്രഖ്യാപിച്ചു.

ഒരു ക്രിസ്ത്യന്‍ രാഷ്ട്രമായ ബ്രിട്ടനില്‍ പ്രസംഗിച്ചതിന് ക്രിസ്ത്യാനികള്‍ അറസ്റ്റിലാകുന്നത് കാണുമ്പോള്‍ രോക്ഷവും ഞെട്ടലും അനുഭവിക്കുന്നതായി ബിസിനസുകാരനായ സാമുവേല്‍ ലീഡ്സ് എന്ന കോടീശ്വരന്‍ പരഞ്ഞു.

ട്രൂത്ത് ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് ബ്രിട്ടന്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ഇരട്ട നിലപാട് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും രാജ്യം ദൈവത്തിങ്കലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്നും ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള സമ്മര്‍ദ്ദം കുടിയേറ്റക്കാരില്‍നിന്നല്ല, മറിച്ച് ബ്രിട്ടന്റെ സ്വന്തം സ്ഥാപനങ്ങളില്‍ നിന്നാണെന്നും ലീഡ്സ് പറഞ്ഞു.

ബ്രിട്ടനില്‍ ക്രിസ്ത്യന്‍ തെരുവ് പ്രസംഗകരോട് സമീപകാലത്തുണ്ടായ സമീപനങ്ങള്‍ വലിയ ചര്‍ച്ചയായതിനെത്തുടര്‍ന്നാണ് ലീഡ്സ് തന്റെ നിലപാട് വ്യക്തമാക്കിയത്.

അടുത്ത കാലത്ത് ദിയ മൂഡ്ലി, പാസ്റ്റര്‍ സ്റ്റീവ് മെയില്‍ തുടങ്ങിയവര്‍ പോലീസ് നടപടികള്‍ നേരിട്ടിരുന്നു.

ബിസിനസ് വിജയിച്ചതിനാല്‍ ദൈവ വേലയെ സഹായിക്കാന്‍ താന്‍ സന്നദ്ധനാണ്.

അവര്‍ക്ക് നിയമപരവും സാമ്പത്തികവുമായി സഹായിക്കാന്‍ ഞാന്‍ ഒരുക്കമാണ്. ലീഡ്സ് വ്യക്തമാക്കി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.