വാഷിംഗ്ടണില്‍ കാട്ടുതീ: 600 വീടുകളും കെട്ടിടങ്ങളും കത്തിനശിച്ചു, 60,000 പേരെ ഒഴിപ്പിച്ചു
വാഷിംഗ്ടണ്‍ ഡിസി: കിഴക്കന്‍ വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ സ്പോക്കെയ്ന്‍ പ്രദേശത്ത് വ്യാപിച്ച കാട്ടുതീയില്‍ വീടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ കത്തിനശിച്ചതായും 60,000 ആളുകളെ ഒഴിപ്പിക്കേണ്ടിവന്നതായും അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്തെ രണ്ടാമത്തെ വലിയ നഗരമായ സ്പോക്കെയ്നിലും പരിസരത്തും ഉണ്ടായ തീ പിടുത്തങ്ങള്‍ വാരാന്ത്യത്തില്‍ ഏകദേശം 8.2 ചതുരശ്ര മൈല്‍ (ഏകദേശം 21 ചതുരശ്ര കിലോമീറ്റര്‍) കത്തിനശിച്ചു.
കൂടാതെ പടിഞ്ഞാറന്‍ യു.എസിലുടനീളമുള്ള ഡസന്‍ കണക്കിനു കാട്ടുതീകളില്‍ ഒന്നായിരുന്നു ഇത്.
സംസ്ഥാനത്തുടനീളം ഏകദേശം 390 ചതുരശ്ര മൈല്‍ (1000 ചതുരശ്ര കിലോമീറ്റര്‍) കത്തിനശിച്ചു.
സ്പോക്കെയ്ന്‍ പ്രദേശത്തുള്‍പ്പെടെ ചില തീപിടുത്തങ്ങള്‍ തുടരുകയാണ്. ആളുകള്‍ക്ക് പരിക്കേറ്റതായോ ജീവന്‍ നഷ്ടമായതായോ റിപ്പോര്‍ട്ടുകളില്ലെന്ന് അഗ്നി ശമന സേനയും നിയമ പാലകരും പറഞ്ഞു.
സ്പോക്കെയ്ന്‍ പ്രദേശത്ത് ശക്തമായ കാറ്റ് കാരണം തീ അണയ്ക്കാന്‍ പ്രയാസപ്പെട്ടു.

