കൊതുകുകളെ തുരത്താന്‍ ബ്രസീല്‍ പദ്ധതി: വന്ധ്യംകരിച്ച ലക്ഷക്കണക്കിനു ആണ്‍ കൊതുകുകളെ തുറന്നു വിട്ടു

കൊതുകുകളെ തുരത്താന്‍ ബ്രസീല്‍ പദ്ധതി: വന്ധ്യംകരിച്ച ലക്ഷക്കണക്കിനു ആണ്‍ കൊതുകുകളെ തുറന്നു വിട്ടു

Health

കൊതുകുകളെ തുരത്താന്‍ ബ്രസീല്‍ പദ്ധതി: വന്ധ്യംകരിച്ച ലക്ഷക്കണക്കിനു ആണ്‍ കൊതുകുകളെ തുറന്നു വിട്ടു

ബ്രസീലിയ: ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, സീക്ക എന്നിവയുള്‍പ്പെടയുളള കൊതുകു ജന്യ രോഗങ്ങള്‍ക്കെതിരെ ശാസ്ത്രീയ പോരാട്ടത്തിനൊരുങ്ങി ബ്രസീല്‍.

രോഗകാരികളായ പെണ്‍കൊതുകുകളുടെ പ്രജനനം തടയാന്‍ ലബോറട്ടറിയില്‍ പ്രത്യേകം വന്ധ്യംകരിച്ച ലക്ഷക്കണക്കിനു ആണ്‍കൊതുകുകളെ തുറന്നു വിട്ടാണ് ബ്രസീല്‍ പ്രതിരോധം തീര്‍ക്കുന്നത്.

കാര്‍ഷിക മേഖലയില്‍ കീടങ്ങളെയും ഫ്രൂട്ട് ഫ്ളൈ പോലെയുള്ള ഈച്ചകളെയും തുരത്താന്‍ ഉപയോഗിച്ചു വരുന്ന സ്റ്റെറൈല്‍ ഇന്‍സെക്ട് ടെക്നിക് എന്ന ശാസ്ത്രീയ രീതിയാണ് കൊതുകുകള്‍ക്കെതിരായും ബ്രസീല്‍ വിജയകരമായി പ്രയോഗിക്കുന്നത്.

പ്രജനന ശേഷിയില്ലാത്തവയാക്കി മാറ്റിയ കൊതുകുകളെ ഡ്രോണുകള്‍ ഉപയോഗിച്ച് നഗര പ്രദേശങ്ങള്‍ക്കു മുകളിലൂടെ വന്‍ തോതില്‍ പറത്തിവിടുകയാണ് ചെയ്യുന്നത്.

ബ്രസീലില്‍ ഇത്തരത്തില്‍ കൊതുകുകളെ ഉല്‍പ്പാദിപ്പിക്കുന്ന 3 ലബോറട്ടറികളാണ് പ്രവര്‍ത്തിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.