രക്ത സാമ്പിള്‍ ഇല്ലാതെ ഷുഗര്‍ ലെവല്‍ അറിയാവുന്ന സ്മാര്‍ട്ട് വാച്ച് വികസിപ്പിച്ച് ഖത്തര്‍ യൂണിവേഴ്സിറ്റി

രക്ത സാമ്പിള്‍ ഇല്ലാതെ ഷുഗര്‍ ലെവല്‍ അറിയാവുന്ന സ്മാര്‍ട്ട് വാച്ച് വികസിപ്പിച്ച് ഖത്തര്‍ യൂണിവേഴ്സിറ്റി

Health Middle East

രക്ത സാമ്പിള്‍ ഇല്ലാതെ ഷുഗര്‍ ലെവല്‍ അറിയാവുന്ന സ്മാര്‍ട്ട് വാച്ച് വികസിപ്പിച്ച് ഖത്തര്‍ യൂണിവേഴ്സിറ്റി

ദോഹ: രക്ത സാമ്പിള്‍ എടുക്കാതെതന്നെ രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് അറിയാന്‍ സഹായിക്കുന്ന എഐ അധിഷ്ഠിത സ്മാര്‍ട്ട് വാച്ച് വികസിപ്പിച്ച് ഖത്തര്‍ യൂണിവേഴ്സിറ്റി.

തുടര്‍ച്ചയായി വിരല്‍കുത്തി രക്തമെടുക്കുന്ന പരമ്പരാഗത രീതികളില്‍നിന്ന് വ്യത്യസ്തമാര്‍ന്നതാണ് പുതിയ സാങ്കേതിക വിദ്യ.

എഐയുടെ സഹായത്തോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാവുന്ന ഗ്ളൂക്കോവാച്ച് സ്മാര്‍ട്ട് വാച്ച് ആണ് വികസിപ്പിച്ചെടുത്തത്.

ആരോഗ്യ മേഖലയില്‍ നൂതന പരിഹാരങ്ങള്‍ വികസിപ്പിക്കുന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായി ഖത്തര്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ഡോ. ഖാലിദ് അബു അല്‍ സൌദിന്റെ നേതൃത്വത്തില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ സഹായത്തോടെയാണ് ഉപകരണം വികസിപ്പിച്ചെടുത്തത്.

ഹൃദയമിടിപ്പ്, രക്ത സമ്മര്‍ദ്ദം തുടങ്ങിയ ശാരീരിക സൂചകങ്ങളും വ്യക്തി വിവരങ്ങളും ഡെമോഗ്രാഫിക് ഡേറ്റയും എഐ സാങ്കേതിക വിദ്യയിലൂടെ വിശകലനം ചെയ്താണ് ഗ്ളൂക്കോവാച്ച് രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് നിര്‍ണ്ണയിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.