യിസ്രായേലില്‍ 3400 വര്‍ഷം പഴക്കമുള്ള കോട്ടയുടെ അവശിഷ്ടം കണ്ടെത്തി

Breaking News Middle East

യിസ്രായേലില്‍ 3400 വര്‍ഷം പഴക്കമുള്ള കോട്ടയുടെ അവശിഷ്ടം കണ്ടെത്തി
ടെല്‍ അവീവ്: വടക്കന്‍ യിസ്രായേലില്‍ 3400 വര്‍ഷം പഴക്കമുള്ള കോട്ടയുടെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ക്രിസ്തുവിനു മുമ്പ് 1400 വര്‍ഷങ്ങള്‍ക്കു മുമ്പ് കനാന്‍ ദേശത്ത് നിര്‍മ്മിക്കാപ്പെട്ട കോട്ടയാണ് കണ്ടെത്തിയതെന്ന് ഗവേഷകര്‍ പറഞ്ഞു.

 

കെട്ടിടം നിര്‍മ്മിക്കാനായി മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് കോട്ടയുടെ ഭാഗം ആദ്യമായി കണ്ടത്. തുടര്‍ന്ന് ഈ സ്ഥലത്ത് നടത്തിയ ഉല്‍ഖനനത്തിലാണ് കോട്ടയുടെ കൂടുതല്‍ ഭാഗം കണ്ടെത്തിയത്. മധ്യ നഹ്രിയ നഗരത്തില്‍ നിന്നാണ് കോട്ടയുടെ കൂടുതലും ഭാഗങ്ങള്‍ കണ്ടെത്തിയത്. ഭരണ കാര്യാലയമായി ഉപയോഗിച്ച കോട്ടയാണിതെന്ന് സംശയിക്കുന്നതായി ഉല്‍ഖനനത്തിനു നേതൃത്വം നല്‍കുന്ന നിമ്രോദ് ഗേറ്റ് സേവ് പറഞ്ഞു.

 

കോട്ടയോട് അനുബന്ധിച്ച് തുറമുഖമുണ്ടാകാനും സാധ്യതയുള്ളതായാണ് ഗവേഷകരുടെ അഭിപ്രായം. കോട്ടയ്ക്കുള്ളിലെ മുറികളില്‍നിന്നായി ഒട്ടേറെ കരകൌശല വസ്തുക്കളും, വെങ്കലത്തില്‍ നിര്‍മ്മിച്ച ആയുധങ്ങളും, കോപ്പ പാത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.

 

നാലു തവണ കോട്ട തകര്‍ക്കപ്പെട്ടതായും പിന്നീട് ഇവ പുനരുജ്ജീവിപ്പിച്ചതായും തെളിവുകള്‍ ലഭിച്ചതായി നിമ്രോദ് പറഞ്ഞു. നിമ്രോദിനെ കൂടാതെ യായാര്‍ അമിത്സാര്‍ , ഡോ. റോന്‍ ബി എറി എന്നിവരും ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.

Leave a Reply

Your email address will not be published.