ഇന്ത്യയിലെ ഭിക്ഷാടകരില്‍ 3000 ത്തോളം പേര്‍ ബിരുദധാരികള്‍

Breaking News India

ഇന്ത്യയിലെ ഭിക്ഷാടകരില്‍ 3000 ത്തോളം പേര്‍ ബിരുദധാരികള്‍
ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഭിക്ഷക്കാരില്‍ നല്ലൊരു ശതമാനം പേര്‍ അത്ര മോശക്കാരല്ല. അവരില്‍ 3000 ത്തോളം പേര്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ കരസ്ഥമാക്കിയവരാണെന്ന് പുതിയ സെന്‍സസ് രേഖകള്‍ വ്യക്തമാക്കുന്നു.

 

410 പേര്‍ ഇക്കൂട്ടത്തില്‍ സാങ്കേതിക പരിജ്ഞാനം നേടിയവരാണ്. ഇന്ത്യയില്‍ ഏകദേശം 3.27 ലക്ഷത്തോളം ഭിക്ഷക്കാരുണ്ടെന്നാണ് കണാക്കാക്കുന്നത്. ജോലി ചെയ്യാത്തവരുടെ വിദ്യാഭ്യാസ, ലിംഗ വ്യത്യാസത്തെ ആസ്പദമാക്കി ഈയിടെ പുറത്തിറക്കിയ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം 2600 പേര്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ നേടിയവരാണ്. ഇവരില്‍ 745 പേര്‍ വനിതകളാണ്. 137 വനിതകളടക്കം 410 പേര്‍ ബിരുദമോ, ഡിപ്ലോമയോ ഉള്‍പ്പെടെ സാങ്കേതിക പരിജ്ഞാനം നേടിയവരാണ്.

 

യാചകരുടെ എണ്ണത്തില്‍ പശ്ചിമ ബംഗാളാണ് ഇന്ത്യയില്‍ ഒന്നാമത്. 75,083 പേര്‍ . തൊട്ടു പിന്നില്‍ യു.പി. 57,038 പേര്‍ . ആന്ധ്രാപ്രദേശാണ് മൂന്നാം സ്ഥാനത്ത്. രാജ്യത്തെ ഭിക്ഷാടകരെ തൊഴില്‍ രഹിതരുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ മൊത്തം ഭിക്ഷാടകരില്‍ 2.92 ലക്ഷം (78.66 ശതമാനം) പേര്‍ നിരക്ഷരരും, 79, 415 പേര്‍ സാക്ഷരരുമാണ്.

 

ഇനി ഭിക്ഷയ്ക്കായി വരുന്നവര്‍ക്ക് വീട്ടില്‍ കയറ്റി കസേര ഇട്ടു കൊടുക്കേണ്ടി വരുന്ന കാലം ഉണ്ടാകുമോ? മെയ്യനങ്ങാതെ ലക്ഷ പ്രഭുക്കളായി എത്രയോ ആള്‍ക്കാര്‍ ഭിക്ഷാ പാത്രങ്ങളുമായി ജീവിക്കുന്നുവെന്ന് ഊഹിക്കവുന്നതേയുള്ളു.

Leave a Reply

Your email address will not be published.