നൈജീരിയായില്‍ ക്രൈസ്തവരുടെ വീടു കയറി ആക്രമണം, 15 മരണം

Breaking News Global

നൈജീരിയായില്‍ ക്രൈസ്തവരുടെ വീടു കയറി ആക്രമണം, 15 മരണം
ഹവാക ക്വാട്ട: ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുന്നതില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന നൈജീരിയായില്‍ വീണ്ടും ആക്രമണം.

 

ഒരു സംഘം മുസ്ലീം ഗോത്ര വര്‍ഗ്ഗക്കാര്‍ ക്രൈസ്തവരുടെ വീടുകളില്‍ക്കയറി നടത്തിയ വെടിവെയ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ഡിസംബര്‍ 13-ന് പ്ലോട്ടോ സംസ്ഥാനത്ത് ഹവാക ക്വാട്ട സാവാനിയിലെ ബാച്ചിയിലാണ് ദാരുണ കൂട്ടക്കൊല നടന്നത്.

 

രാത്രി 8.30 ന് ക്രൈസ്തവരുടെ ഭവനങ്ങളിലേക്ക് ഇരച്ചുകയറിയ ഒരു സംഘം അക്രമികള്‍ തുരുതുരാ വെടിവെയ്ക്കുകയായിരുന്നു. രണ്ടു പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കന്നുകാലികളെ മേയ്ക്കുന്ന ഫുലാനി വര്‍ഗ്ഗത്തില്‍പ്പെട്ട മുസ്ലീങ്ങളാണ് ആക്രമണത്തിനു പിന്നില്‍ ‍. നേരത്തേ ഈ ഭവനങ്ങളില്‍നിന്നും ആക്രമണങ്ങളെ ഭയന്ന് പലരും നാടു വിട്ടിരുന്നു.

 

പരിക്കേറ്റവരെ ജോസ് നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തെ ചെറുക്കുവാന്‍ ശ്രമിച്ച റോസ് മണ്ടേ (57) എന്ന വീട്ടമ്മയും ഇവരുടെ കൊച്ചു മക്കളായ ഹാപ്പി മാത്യു (3), മണ്ടേ മാത്യു (1 വയസ്സ്) എന്നിവരും വെടിയേറ്റു മരിച്ചു. മറ്റൊരു കൊച്ചുമകളായ അന്ന മാത്യു (5) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

 

ഇവര്‍ പെന്തക്കോസ്തു വിശ്വാസികളും ഹവാക ക്വാട്ട സാവാനിലെ അസ്സംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ചിലെ അംഗങ്ങളുമാണ്. മറ്റൊരു ഭവനത്തിലെ ഗിയാങ്ങ് ക്രിസ്റ്റഫര്‍ ചോജിയുടെ മകന്‍ മണ്ടേ ഗിയാങ്ങ് (15), മകള്‍ ഗബാരി ഗിയാങ്ങ് , ഇവരുടെ ഭര്‍ത്താവ് കനീങ്ങ് നിയാന്‍ (46), ഇവരുടെ മക്കള്‍ ഡോര്‍കസ് തിമോത്തി, റോസ് തിമോത്തി എന്നിവരും കൊല്ലപ്പെട്ടവരില്‍പ്പെടുന്നു.

 

ഇവര്‍ സെന്റ് പോള്‍സ് കാത്തലിക് ചര്‍ച്ചിലെ അംഗങ്ങളാണ്. കൊല്ലപ്പെട്ട മറ്റുള്ളവരുടെ പേരുകള്‍ പുറത്തു വിട്ടിട്ടില്ല. ഇവര്‍ ചര്‍ച്ച് ഓഫ് ക്രൈസ്റ്റ്, ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിങ്ങ് സഭകളിലെ അംഗങ്ങളാണ്. കൊല്ലപ്പെട്ട 15 പേരുടെയും ശവസംസ്ക്കാര ശുശ്രൂഷ വിവിധ സഭകളുടെ ആഭിമുഖ്യത്തില്‍ നടന്നു.

Leave a Reply

Your email address will not be published.