ഇറാന്‍ പാസ്റ്റര്‍ക്ക് 5 വര്‍ഷത്തിനു ശേഷം ജയില്‍ മോചനം

Breaking News Middle East

ഇറാന്‍ പാസ്റ്റര്‍ക്ക് 5 വര്‍ഷത്തിനു ശേഷം ജയില്‍ മോചനം
ടെഹ്രാന്‍ : ഇറാനില്‍ സഭായോഗം നടത്തി എന്ന കുറ്റം ആരോപിച്ച കേസില്‍ 5 വര്‍ഷക്കാലം ജയില്‍ ശിക്ഷ അനുഭവിച്ച പാസ്റ്റര്‍ക്ക് ജയില്‍ മോചനം.

 

2010 ഡിസംബര്‍ 26-ന് ടെഹ്രാനില്‍ ഒരു ഹൌസ് ചര്‍ച്ചില്‍ സഭാ യോഗം നടത്തുന്നതിനിടയില്‍ രഹസ്യ പോലീസ് റെയ്ഡ് നടത്തി അറസ്റ്റു ചെയ്ത് ജയില്‍ ശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട പാസ്റ്റര്‍ ഫര്‍ഷിദ് ഫതി (35) നാണ് മോചനം ലഭിച്ചത്. അന്ന് പാസ്റ്റര്‍ക്കൊപ്പം നിരവധി വിശ്വാസികളും അറസ്റ്റു ചെയ്യപ്പെട്ടിരുന്നു.

 

വിവിധ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ 60 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ക്രൈസ്തവര്‍ സഭായോഗങ്ങളും, സുവിശേഷ പ്രവര്‍ത്തനങ്ങളും നടത്തുന്നത് രാജ്യദ്രോഹവും, തീവ്രവാദവും ആണെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.

 

ചര്‍ച്ച് ഓഫ് ഇറാന്‍ സഭയുടെ അംഗമായ ഫര്‍ഷിദിന് 6 വര്‍ഷത്തെ തടവു ശിക്ഷ വിധിക്കുകയായിരുന്നു. കുപ്രസിദ്ധമായ എവിന്‍ ജയിലിലായിരുന്നു തടവില്‍ കഴിഞ്ഞിരുന്നത്. പാസ്റ്റര്‍ക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.

Leave a Reply

Your email address will not be published.