പോളിയോയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ചരിത്ര വിജയം: 15 വര്‍ഷമായി കേസുകളില്ല
ന്യൂഡെല്‍ഹി: ആഗോള ഭൂപടത്തില്‍ ഇന്ത്യയ്ക്ക് സമാനതകളില്ലാത്ത വിജയം. മാരകമായ പോളിയോ വൈറസിനെ രാജ്യത്തുനിന്നും തുടച്ചുനീക്കിയതിന്റെ 15-മത്തെ വാര്‍ഷം ജനുവരി 13-ന് നടന്നു.
2011 ജനുവരി 13-ന് പശ്ചിമ ബംഗാളിലെ ഹൌറയില്‍ അവസാനത്തെ പോളിയോ കേസ് റിപ്പോര്‍ട്ടു ചെയ്തതിനുശേഷം ഇന്ത്യയില്‍ പുതിയ കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ല.
ലോകത്തില്‍ അസാദ്ധ്യമെന്നു തോന്നിയ ഒരു ലക്ഷ്യം നേടിയതിലൂടെയും കൃത്യമായ ആസൂത്രണത്തിലൂടെയും ഇന്ത്യ അത് കൈവരിച്ചു.
2009-ല്‍ ലോകത്തെ ആകെ പോളിയോ കേസുകളുടെ 60 ശതമാനവും (741 കേസുകള്‍) ഇന്ത്യയിലായിരുന്നു. എന്നാല്‍ വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ അതായത് 2011 ആയപ്പോഴേക്കും പുതിയ കേസുകളൊന്നും ഇല്ലാത്ത നിലയിലേക്ക് രാജ്യം എത്തി.
എങ്കിലും ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അയല്‍ രാജ്യങ്ങളില്‍ പോളിയോ വൈറസ് ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യയില്‍ പ്രതിരോധ പ്രവര്‍ത്തമങ്ങള്‍ ശക്തമായി തുടരുകയാണ്.

