മണിപ്പുരിൽ 3 ക്രിസ്ത്യൻ സഭാനേതാക്കൾ ഭീകരരാൽ കൊല്ലപ്പെട്ടു. ത്തി.

മണിപ്പുരിൽ 3 ക്രിസ്ത്യൻ സഭാനേതാക്കൾ ഭീകരരാൽ കൊല്ലപ്പെട്ടു.

Breaking News India Top News

മണിപ്പുരിൽ 3 ക്രിസ്ത്യൻ സഭാനേതാക്കൾ ഭീകരരാൽ കൊല്ലപ്പെട്ടു.

ഇംഫാൽ:മണിപ്പൂരിൽ സമാധാന സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന മൂന്ന് ബാപ്റ്റിസ്റ്റ് സഭാ ശുശ്രൂഷകരെ അജ്ഞാത ആയുധധാരികൾ വെടിവെച്ച് കൊലപ്പെടുത്തി.

മണിപ്പൂരിലെ കാങ്പോക്പി ജില്ലയിൽ നടന്ന ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

മരണമടഞ്ഞവർ തദൗ ബാപ്റ്റിസ്റ്റ് അസോസിയേഷൻ ഇന്ത്യയുടെ (TBAI) പ്രമുഖ നേതാക്കളായ റവ. ഡോ. വുംതാങ് സിറ്റ്ലൗ, പാസ്റ്റർ കൈഗൗലൻ ല്ഹൗവും, പാസ്റ്റർ പൗഗൗലൻ സിറ്റ്ലൗ എന്നിവരാണ്.

ക്രിസ്തീയ സമൂഹങ്ങൾ തമ്മിലുള്ള സമാധാനവും ഐക്യവും ലക്ഷ്യമാക്കി ചുരാചന്ദ്പൂരിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഇവർ ആക്രമിക്കപ്പെട്ടത്.

സംഭവത്തെ തുടർന്ന് വിവിധ ക്രിസ്തീയ സംഘടനകളും സഭാ നേതാക്കളും ശക്തമായി പ്രതിഷേധിച്ചു. സമാധാന പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സഭാ നേതാക്കളെ ലക്ഷ്യമിട്ടുള്ള ഈ ക്രൂരാക്രമണം അത്യന്തം ദുഃഖകരവും അപലപനീയവുമാണെന്ന് ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ (EFI) പ്രസ്താവിച്ചു.

കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിലെത്തിക്കണമെന്നും, മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.

മണിപ്പൂരിൽ തുടരുന്ന വർഗീയ സംഘർഷങ്ങൾക്കിടയിൽ ക്രിസ്തീയ സമൂഹങ്ങൾ തമ്മിലുള്ള ഐക്യത്തിനും സമാധാനത്തിനുമായി പ്രവർത്തിച്ചിരുന്ന നേതാക്കളുടെ മരണത്തിൽ രാജ്യത്തുടനീളമുള്ള ക്രിസ്തീയ സമൂഹം അനുശോചനം രേഖപ്പെടുത്തി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.