കോവിഡ് സ്ത്രീകളില്‍ രക്തക്കുഴലുകളുടെ പ്രായം വര്‍ദ്ധിപ്പിക്കുന്നുവെന്നു ഗവേഷകര്‍

കോവിഡ് സ്ത്രീകളില്‍ രക്തക്കുഴലുകളുടെ പ്രായം വര്‍ദ്ധിപ്പിക്കുന്നുവെന്നു ഗവേഷകര്‍

Breaking News Europe Health

കോവിഡ് സ്ത്രീകളില്‍ രക്തക്കുഴലുകളുടെ പ്രായം വര്‍ദ്ധിപ്പിക്കുന്നുവെന്നു ഗവേഷകര്‍

പാരീസ്: കോവിഡ് ബാധിച്ചവരില്‍ അണുബാധ സ്ത്രീകളുടെ രക്തക്കുഴലുകളുടെ പ്രായം വര്‍ദ്ധിപ്പിക്കുന്നുവെന്ന് ഫ്രാന്‍സിലെ ഗവേഷകര്‍.

ഫ്രാന്‍സിലെ യൂണിവേഴ്സിറ്റി പാരീസ് സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ശ്വാസ തടസ്സം, ക്ഷീണം തുടങ്ങിയ രോഗലക്ഷണങ്ങളുള്ള ലോംങ് കോവിഡ് അഥവാ പോസ്റ്റ് കോവിഡ് സിന്‍ഡ്രം എന്ന രോഗാവസ്ഥയിലുള്ളവരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ഇത് പക്ഷാഘാതം, ഹൃദയാഘാതം എന്നിവയുള്‍പ്പെടെയുള്ള അസുഖങ്ങളുടെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നും യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കു പ്രതിരോധശേഷി കുറവാണ്. അതു കാരണം രക്തക്കുഴലിലേക്കു കടക്കാന്‍ ശ്രമിക്കുന്ന വൈറസിനെ ആദ്യഘട്ടത്തില്‍ത്തന്നെ നശിപ്പിക്കുന്നു.

പിന്നീട് രക്തക്കുഴലുകളുടെ തകരാറിനു ഇത് കാരണമാകുന്നു. കോവിഡ് മുക്തി നേടിയവരില്‍ വര്‍ഷങ്ങളോളം രോഗലക്ഷണങ്ങള്‍ തുടരുന്നതായും പഠനത്തില്‍ കണ്ടെത്തി. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.